യുവന്റസുമായുള്ള കരാർ പുതുക്കുമെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ ഡി ലൈറ്റ്

യുവന്റസുമായുള്ള കരാർ പുതുക്കുമെന്ന് കാര്യത്തിൽ ഉറപ്പ് പറയാതെ ഡച്ച് പ്രതിരോധനിര താരം മത്തിയാസ് ഡി ലൈറ്റ്. ക്ലബുമായി കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ക്ലബില്‍ തുടരുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി ലൈറ്റ് വ്യക്തമാക്കി.
ഡി ലൈറ്റുമായി കരാര്‍ പുതുക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ താരം ഇതുവരെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് എടുത്തിട്ടില്ലെന്നും ഇറ്റാലിയന്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്‍.ഒ.എസിന് നല്കിയ അഭിമുഖത്തില്‍ ഡി ലിറ്റ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
"ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, [ക്ലബിൽ] തുടരണമോ അതോ മറ്റെവിടെയെങ്കിലും നോക്കണോ എന്ന് അതിനുള്ള സമയം വരുമ്പോൾ ഞാന്‍ തീരുമാനിക്കും. സ്പോർട്ടിങ് പ്രോജക്റ്റിന്റെ കാര്യത്തില്‍ എനിക്ക് ഏറ്റവും മികച്ചത് എന്താണെന്ന് ഞാന്‍ എപ്പോഴും നോക്കുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം നാലാം സ്ഥാനം. അത് അത്ര പോര. അക്കാര്യത്തിൽ ഞങ്ങൾ മുന്നേറേണ്ടതുണ്ട്," ഡി ലൈറ്റ് വ്യക്തമാക്കി. എന്നിരുന്നാലും യുവന്റിസില് താന്‍ സന്തുഷ്ടനാണെന്നും ഡച്ച് താരം വ്യക്തമാക്കി.
"കളിക്കുന്ന സമയത്തേയും കളിക്കുന്ന രീതിയേയും കണക്കാക്കുകയാണെങ്കില്‍ വ്യക്തിപരമായി ഇത് എനിക്ക് ഏറ്റവും മികച്ച വര്‍ഷമായിരുന്നു,"ഡി ലൈറ്റ് കൂട്ടിച്ചേര്‍ത്തു.
2019ലായിരുന്നു ഡി ലൈറ്റ് ഡച്ച് ക്ലബായ അയാക്സ് വിട്ട് യുവന്റസിലെത്തിയത്. യുവന്റസിന് വേണ്ടി 117 മത്സരം കളിച്ച പ്രതിരോധ താരം എട്ട് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.