Football in Malayalam

"അടുത്ത ക്ലബിലെങ്കിലും നിങ്ങൾ നല്ല രീതിയിൽ പരിഗണിക്കപ്പെടാൻ അർഹനാണ്"- ക്ലബ് വിടുന്ന റൊമേരോക്ക് സന്ദേശവുമായി ഡി ഗിയ

Sreejith N
Chelsea v Manchester United - Premier League
Chelsea v Manchester United - Premier League / Paul Gilham/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന റൊമേരോക്ക് ടീമിന്റെ പ്രധാന ഗോൾകീപ്പറായ ഡി ഗിയയുടെ സന്ദേശം. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന സീസണിൽ അർജന്റീനിയൻ താരത്തെ കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്ന സൂചനകൾ നൽകി അടുത്ത ക്ലബിലെങ്കിലും നല്ല രീതിയിൽ പരിഗണിക്കപ്പെടാൻ നിങ്ങൾ അർഹനാണെന്ന് ഡി ഗിയ റൊമേരോക്കുള്ള സന്ദേശത്തിൽ കുറിച്ചു.

നിരവധി ടീമുകളിൽ ഒന്നാം നമ്പർ ഗോൾകീപ്പറായിരിക്കാനുള്ള കഴിവുണ്ടായിട്ടും ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം നമ്പർ കീപ്പറായി തുടരുകയായിരുന്നു റൊമേരോ. ഇക്കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൽപര്യമുണ്ടായിരുന്ന താരത്തിന് കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകത്തിലും അതിനു കഴിഞ്ഞില്ല. സീസണിൽ ഒരു മത്സരത്തിൽ പോലും റൊമേരോയെ സോൾഷെയർ കളിപ്പിച്ചിട്ടുമില്ല.

റോമെറോ ക്ലബ് വിടുമെന്ന കാര്യം ഉറപ്പിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലാണ് സ്‌പാനിഷ്‌ ഗോൾകീപ്പർ തന്റെ സന്ദേശം കുറിച്ചത്. "ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടാകട്ടെ ചിക്വി, നിങ്ങൾ വിജയം കൈവരിക്കാൻ ആശംസിക്കുന്നു. ഇനി നേരിടാൻ പോകുന്ന വെല്ലുവിളിയിൽ നിങ്ങൾ നല്ല രീതിയിൽ പരിഗണിക്കപ്പെടാൻ അർഹനാണ്. അതാസ്വദിക്കുക."

2015 മുതലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിനിടെ 61 മത്സരങ്ങളിൽ മാത്രമാണ് റൊമേരോ കളിച്ചിരിക്കുന്നത്. ഇതിൽ ഏഴു തവണ മാത്രമേ താരം പ്രീമിയർ ലീഗ് മത്സരങ്ങളിൽ റെഡ് ഡെവിൾസിനായി വല കാത്തിട്ടുള്ളു. സീസണിന്റെ തുടക്കത്തിൽ ദീൻ ഹെൻഡേഴ്‌സൺ ടീമിലെത്തിയതോടെയാണ് റൊമേരോയുടെ സ്ഥാനം പൂർണമായും നഷ്ടപ്പെട്ടത്.

കഴിഞ്ഞ സമ്മറിൽ ക്ലബ് വിടാൻ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിൽ താരം അസ്വസ്ഥനായിരുന്നു. ഇതേതുടർന്ന് റൊമേരോയുടെ ഭാര്യ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരസ്യമായി വിമർശിക്കുകയും ചെയ്‌തിരുന്നു. ഇതേതുടർന്ന് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡിൽ പോലും റൊമേരോ ഇടം പിടിച്ചിരുന്നില്ല.

facebooktwitterreddit