ഡി ഗിയയെ ഒഴിവാക്കി സ്പെയിൻ ടീം, ബാഴ്സയിൽ നിന്നും അഞ്ചു താരങ്ങൾ ഇടം നേടിയപ്പോൾ റയലിൽ നിന്നും ഒരാൾ മാത്രം


അൽബേനിയക്കും ഐസ്ലൻഡിനും എതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള സ്പെയിൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഡി ഗിയ ഇടം നേടിയില്ല. സെർജിയോ ബുസ്ക്വറ്റ്സിന് വിശ്രമം നൽകിയിട്ടും അഞ്ചു ബാഴ്സലോണ താരങ്ങൾ സ്പെയിൻ ടീമിലെത്തിയപ്പോൾ റയൽ മാഡ്രിഡിൽ നിന്നും ഒരു താരത്തെ മാത്രമാണ് ലൂയിസ് എൻറിക് പരിഗണിച്ചത്.
എറിക് ഗാർസിയ, ജോർദി ആൽബ, ഗാവി, പെഡ്രി, ഫെറൻ ടോറസ് എന്നിവരാണ് ബാഴ്സലോണയിൽ നിന്നും സ്പെയിൻ ടീമിലിടം നേടിയത്. അതേസമയം ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിൽ നിന്നും റൈറ്റ്ബാക്കായ ഡാനി കർവാഹാളിനെ മാത്രമേ എൻറിക് പരിഗണിച്ചുള്ളൂ. എൻറിക്വയുടെ ടീമിൽ കുറച്ചു കാലമായി സ്ഥിരസാന്നിധ്യമായിരുന്ന അഡമ ട്രയോറക്കും അവസരം ലഭിച്ചിട്ടില്ല.
? 2022...
— Selección Española de Fútbol (@SeFutbol) March 18, 2022
¡¡Un año cargado de ILUSIÓN!!
? Estos son los 23 jugadores que integran la lista de @LUISENRIQUE21 para los partidos amistosos del mes de marzo.
⚽ España - Albania | 26 de marzo | RCDE Stadium.
⚽ España - Islandia | 29 de marzo | Riazor.#VamosEspaña pic.twitter.com/wPSCG9r26E
മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഡി ഗിയ ഒഴിവാക്കപ്പെട്ടപ്പോൾ പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ ബ്രെന്റ്ഫോഡിന്റെ ഗോൾകീപ്പർ ഡേവിഡ് റയ ടീമിലിടം നേടിയിട്ടുണ്ട്. ഗോൾകീപ്പർമാരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് റയക്ക് അവസരം നൽകിയതെന്നാണ് ലൂയിസ് എൻറിക് പറഞ്ഞത്. താരം സീസണിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൂയിസ് എൻറിക്വ പരിശീലകനായതിനു ശേഷം സ്പെയിൻ ദേശീയ ടീം വളരെയധികം മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ പരിചയസമ്പന്നത കുറഞ്ഞ താരങ്ങളെ വെച്ച് സെമി ഫൈനൽ വരെയെത്തിയ ടീം അതിനു ശേഷം യുവേഫ നാഷൻസ് ലീഗ് ഫൈനലിലും ഇടം നേടിയിരുന്നു. ഫ്രാൻസിനോടാണ് സ്പെയിൻ ഫൈനലിൽ തോൽവി വഴങ്ങിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.