ഡെക്ലാൻ റൈസിനെ 100 മില്യൺ പൗണ്ടിന് സ്വന്തമാക്കാനുള്ള അവസരം കഴിഞ്ഞെന്ന് ഡേവിഡ് മോയസ്

വെസ്റ്റ് ഹാമിന്റെ ഇംഗ്ലീഷ് താരം ഡെക്ലാന് റൈസിനെ സ്വന്തമാക്കണമെങ്കിൽ 100 മില്യന്‍ പൗണ്ടിൽ കൂടുതൽ ട്രാൻസ്ഫർ ഫീ ആയി നൽകേണ്ടി വരുമെന്ന സൂചന നൽകി ഡേവിഡ് മോയസ്.
എഫ്.എ കപ്പില്‍ കിഡര്മിന്സ്റ്ററിനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോയസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാരണം പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബുകള്‍ക്ക് സ്വന്തമാക്കാൻ താല്പര്യമുള്ള താരമാണ് റൈസ്.
എന്നാൽ, 100 മില്യന്‍ പൗണ്ടിന് റൈസിനെ സ്വന്തമാക്കാനുള്ള അവസരം നഷ്ടമായെന്നു വ്യക്തമാക്കിയ മോയസ്, താരത്തെ ഇനി സ്വന്തമാക്കണമെങ്കിൽ കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്ന സൂചനയാണ് നൽകുന്നത്. "ഡെക്ലാനെ റൈസിനെ സ്വന്തമാക്കാന്‍ 100 മില്യന്‍ യൂറോ വേണമെന്ന് സമ്മറിൽ ഞാന്‍ പറഞ്ഞിരുന്നു. ഇത് ചെറിയ തുകയായിരുന്നു. ഡെക്ലാൻ റൈസിനെ ചെറിയ തുകക്ക് സ്വന്തമാക്കാനുള്ള അവസരമായിരുന്നു അത്," മോയസ് പറഞ്ഞു.
അതേ സമയം, റൈസിന് വേണ്ടി 120 മില്യന്‍ പൗണ്ടിനടുത്തുള്ള ഓഫറുകൾ വെസ്റ്റ് ഹാം പരിഗണിക്കുമെന്ന് 90min മനസ്സിലാക്കുന്നു. വെസ്റ്റ് ഹാമിന്റെ മോഹ വിലയില്‍ താരത്തെ വില്ക്കാന് കഴിയുകയാണെങ്കില്‍ എക്കാലത്തേയും വിലപിടിപ്പുള്ള ബ്രിട്ടീഷ് താരമാകാന്‍ റൈസിന് കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.