പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകളിൽ മെസിക്ക് ഇടമുണ്ടാകില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകളിൽ ലയണൽ മെസിക്ക് ഇടം ലഭിക്കില്ലെന്ന വിചിത്രമായ വാദവുമായി ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളുടെ മുൻ താരമായ ഡാനി മിൽസ്. ഒരു ഫുട്ബോളർ എന്ന നിലയിൽ റൊണാൾഡോയെക്കാൾ മികച്ചത് മെസി തന്നെയാണെന്ന് മിൽസ് സമ്മതിക്കുന്നുണ്ടെങ്കിലും പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകൾ താരത്തെ സ്വന്തമാക്കാൻ തയ്യാറാകില്ലെന്നാണ് മിൽസ് പറയുന്നത്.
"ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച താരമാണ് മെസി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടങ്ങൾ കുറച്ചു മുകളിലാണ്, താരം വമ്പൻ മത്സരങ്ങളിൽ തിളങ്ങുന്ന കളിക്കാരനാണ്. എന്നാൽ ഒരു ഫുട്ബോളർ എന്ന നിലയിൽ മെസിയാണ് ഏറ്റവും മഹത്തായ താരം." ടീംടോക്കിനോട് സംസാരിക്കുമ്പോൾ മിൽസ് പറഞ്ഞു.
Danny Mills believes none of the top Premier League teams would take Lionel Messi right nowhttps://t.co/RSaAiYyGOp
— talkSPORT (@talkSPORT) July 6, 2022
"പക്ഷെ മെസിയെ നിങ്ങളുടെ ടീമിലെടുക്കുമോ? സാധ്യതയില്ല. പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകളൊന്നും താരത്തെ സ്വന്തമാക്കാൻ തയ്യാറാവില്ല. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നീ ടീമുകളൊന്നും അതിനു തയ്യാറാവില്ല." മറഡോണ, യോഹാൻ ക്രൈഫ് എന്നിവരുടെ പ്രകടനം കണ്ടിട്ടുള്ള മിൽസ് പറഞ്ഞു.
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷം മെസിക്ക് തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ സീസണിൽ പതിനൊന്നു ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. പിഎസ്ജിയിൽ തന്നെ തുടരുമെന്നുറപ്പുള്ള താരം അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.