Football in Malayalam

38 വയസ് കഴിഞ്ഞ നാല് താരങ്ങളെ മാത്രമേ താൻ സ്വന്തമാക്കാൻ തയ്യാറാകൂ എന്ന് ഡാനി ആൽവസ്

Sreejith N
Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയിലേക്കുള്ള രണ്ടാം വരവിൽ ആത്മാർത്ഥമായ പ്രകടനമാണ് ബ്രസീലിയൻ താരം ഡാനി ആൽവസ് നടത്തുന്നത്. മുപ്പത്തിയെട്ടു വയസായെങ്കിലും ചുറുചുറുക്കോടെ കളിക്കുന്ന ഡാനി ആൽവസ് മറ്റു യുവതാരങ്ങളെ മറികടന്ന് സാവിയുടെ ടീമിലെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യവുമാണ്.

പ്രായം ഇത്രയേറെ ആയിട്ടും കളിക്കളത്തിൽ മികച്ച ഫോമിൽ തുടരുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം കാറ്റലോണിയ റെഡിയോയിൽ സംസാരിക്കെ ഡാനി പറയുകയുണ്ടായി. തനിക്കൊരു ടീമുണ്ടെങ്കിൽ നിലവിൽ കളിക്കുന്നവരിൽ താനടക്കം നാല് താരങ്ങളെ മുപ്പത്തിയെട്ടു വയസു കഴിഞ്ഞാലും സ്വന്തമാക്കുമെന്നും ബ്രസീലിയൻ താരം പറഞ്ഞു.

"ഞാൻ മുപ്പത്തിയെട്ടു വയസു കഴിഞ്ഞ ഒരു കളിക്കാരനെ സ്വന്തമാക്കാൻ തയ്യാറാകുമോയെന്നോ? അവരുടെ പേര് ഡാനി ആൽവസ്, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിങ്ങനെയല്ലെങ്കിൽ ഞാൻ മടിക്കും. എന്തുകൊണ്ടാണ് വിരമിക്കാത്തതെന്ന് മറ്റുള്ളവരെക്കൊണ്ട് ചോദിപ്പിക്കാത്ത താരങ്ങളാണവർ," ഡാനി പറഞ്ഞു.

സാവിക്കും പെപ് ഗ്വാർഡിയോളക്കും ഒരേ ശൈലിയാണെന്നും ഡാനി ആൽവസ് പറഞ്ഞു. യോഹാൻ ക്രൈഫ്, പെപ് ഗ്വാർഡിയോള എന്നിവർ നടത്തിയതു പോലെ ഒരു വിപ്ലവമാണ് താൻ ബാഴ്‌സയിൽ പ്രതീക്ഷിക്കുന്നതെന്നും പൊസഷൻ അടിസ്ഥാനമാക്കിയുള്ള മികച്ച ഫുട്ബോൾ കളിച്ച് ബാഴ്‌സലോണ തിരിച്ചു വരാൻ ഒന്നോ രണ്ടോ വർഷങ്ങൾ എടുക്കുമെന്നും ഡാനി ആൽവസ് കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit