ലയണൽ മെസ്സി ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കണമെന്ന് ഡാനി ആല്‍വസ്

പി.എസ്.ജി താരം ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിൽ അത് മികച്ച കാര്യമായിരിക്കുമെന്ന് കാറ്റലൻ ക്ലബിന്റെ ബ്രസീലിയന്‍ താരം ഡാനി ആല്‍വസ്. കാറ്റലോണിയ റോഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏറെക്കാലം ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായിരുന്ന ആല്‍വസ് മനസ് തുറന്നത്.
"മെസ്സി അദ്ദേഹത്തിന്റെ കരിയര്‍ ഇവിടെ (ബാഴ്‌സലോണയില്‍) അവസാനിപ്പിക്കുകയാണെങ്കില്‍ വളരെ മികച്ച കാര്യമായിരിക്കും. ഇവിടെ കരിയർ അവസാനിപ്പിക്കുന്നത് അദ്ദേഹത്തിന് ഒരു മികച്ച സമ്മാനമായിരിക്കും," ആൽവസ് വ്യക്തമാക്കി.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സിക്ക്, ഫ്രഞ്ച് ക്ലബിനൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. എങ്കിലും, പിഎസ്‌ജിക്കായി 16 മത്സരങ്ങളിൽ ഇത് വരെ ബൂട്ടണിഞ്ഞ താരം, 6 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
അതേ സമയം, 2008 മുതല്‍ 2016 ബാഴ്‌സലോണയില്‍ കളിച്ച ആൽവസ് ഈ സീസണിലായിരുന്നു വീണ്ടും ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയത്. ബാഴ്‌സലോണയില്‍ കളിച്ചതിന് ശേഷം യുവന്റസ്, പി.എസ്.ജി, സാവോ പോളോ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച ആൽവസിനെ പുതിയ പരിശീലകന്‍ സാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു കാറ്റലൻ ക്ലബ് വീണ്ടും ടീമിലെത്തിച്ചത്.
ബാഴ്‌സലോണയില്‍ കളിച്ചതിന് ശേഷം യുവന്റസ്, പി.എസ്.ജി, സാവോ പോളോ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച ആൽവസിനെ പുതിയ പരിശീലകന്‍ സാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു കാറ്റലൻ ക്ലബ് വീണ്ടും ടീമിലെത്തിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.