മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരാനാഗ്രഹമുണ്ടെങ്കിലും ലോകകപ്പ് വിജയം നേടണമെന്ന ആഗ്രഹമില്ലെന്ന് ഡാനി ആൽവസ്


ലയണൽ മെസിയോട് ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെട്ട് മുൻ സഹതാരവും നിലവിൽ ബാഴ്സലോണ റൈറ്റ് ബാക്കുമായ ഡാനി ആൽവസ്. താരം ചിന്തിക്കുന്നതെന്താണെന്ന് അറിയില്ലെങ്കിലും തനിക്കൊപ്പം ബാഴ്സയിൽ അവസാനനൃത്തം ചവിട്ടാൻ മെസിയെ ക്ഷണിച്ച ആൽവസ് പക്ഷെ ലോകകിരീടം മെസിക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതു ബ്രസീലിനു മാത്രമുള്ളതാണെന്നും പറഞ്ഞു.
ലയണൽ മെസിയും അർജന്റീനയും ലോകകിരീടം ഉയർത്തിയാൽ അത് ആവേശം നൽകുമോയെന്ന ചോദ്യത്തിന് ആൽവസിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "ഒരിക്കലുമില്ല. ലോകകപ്പ് ഞങ്ങൾക്കു വേണ്ടിയുള്ളതാണ്. ആവശ്യമെങ്കിൽ അതു ഞങ്ങൾ മോഷ്ടിക്കുകയും ചെയ്യും." സ്പാനിഷ് മാധ്യമമായ സ്പോർട്ടിനോട് ഡാനി ആൽവസ് പറഞ്ഞു. ബാഴ്സയിലേക്ക് മെസിയെ താരം തിരിച്ചു വിളിക്കുകയും ചെയ്തു.
Full Dani Alves interview:
— SPORT English (@Sport_EN) April 9, 2022
--A Messi 'last dance'
--Xavi as Pep's Barça 3.0?
--World Cup dream
--Resurrection
--and much more!https://t.co/AeUFZPL01W
"മെസിയെന്താണ് ചിന്തിക്കുന്നതെന്നോ, എന്താണ് താരത്തിന്റെ ആവശ്യമെന്നു എനിക്കറിയില്ല. ഞാൻ വീണ്ടും ഊന്നിപ്പറയുന്നു, എന്നോടൊപ്പം ഒരു അവസാനത്തെ നൃത്തം കളിക്കാൻ വരൂ. എന്തുകൊണ്ടില്ല. എന്താണ് താരം എന്നോട് പറഞ്ഞത്. ഇതുപോലെ മറ്റൊരിടവും ഇല്ലെന്ന്."
"ഇവിടുത്തേക്കാൾ ഞങ്ങൾക്ക് മറ്റൊരിടവും മികച്ചതാവില്ല. ഈ നഗരവും ക്ലബും ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതാണ്. വ്യത്യസ്തമായ ഒരു കാര്യം ശ്രമിച്ചു നോക്കുന്നതിനു വേണ്ടി താരം ഇവിടം വിട്ടു പോയി. ഇപ്പോൾ ആഗ്രഹമുണ്ടെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാനുള്ള സമയമാണ്." ആൽവസ് വ്യക്തമാക്കി.
ബാഴ്സലോണ പ്രസിഡന്റായ യോൻ ലപോർട്ട മെസിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തതിനു പിന്നാലെയാണ് ആൽവസും താരത്തോട് മടങ്ങിവരാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. എന്നാൽ ബാഴ്സലോണ ശ്രമം നടത്തിയാൽ പോലും പിഎസ്ജിയുമായി 2023 വരെ കരാറുള്ള താരത്തെ ഫ്രഞ്ച് ക്ലബ് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.