FC Barcelona News

ആരാധകർക്ക് വൈകാരികമായ സന്ദേശമയച്ച് ബാഴ്‌സലോണയോടു വിടപറഞ്ഞ് ഡാനി അൽവസ്

Sreejith N
Dani Alves Send Emotional Farewell Message To Barcelona Fans
Dani Alves Send Emotional Farewell Message To Barcelona Fans / Steve Christo - Corbis/GettyImages
facebooktwitterreddit

ബാഴ്‌സലോണ ആരാധകർക്ക് വൈകാരികമായ സന്ദേശമയച്ച് ക്ലബിനോടു വിട പറഞ്ഞ് ഡാനി അൽവസ്. കഴിഞ്ഞ സീസണിന്റെ ഇടയിൽ ക്ലബിലേക്കു വന്ന് മികച്ച പ്രകടനം നടത്തി ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തുന്നതിൽ നിർണായക പങ്കു വഹിച്ച താരത്തിനു കരാർ പുതുക്കി നൽകുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് ഡാനി ബാഴ്‌സലോണ വിടുന്നത്.

"വിട പറയേണ്ട സമയം അടുത്തിരിക്കുന്നു. ഈ നിറങ്ങളിലും ക്ലബിലും സമർപ്പിച്ചിട്ട് എട്ടു വർഷങ്ങൾ ആയിരിക്കുന്നു. എന്നാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമെന്ന പോലെ, ദിവസങ്ങൾ കടന്നു പോകുന്നു, വഴികൾ പിരിയുന്നു, ചിലപ്പോൾ മറ്റു സ്ഥലങ്ങളിൽ പുതിയ കഥകൾ എഴുതേണ്ടി വരുന്നു. അതങ്ങിനെയാണ്. അവരെന്നെ മാറ്റി നിർത്താൻ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല. ചിന്തിക്കാൻ കഴിയും, ചിലപ്പോൾ കഴിഞ്ഞേക്കില്ല. പെട്ടന്ന് പൂർവസ്ഥിതിയിലേക്ക് മാറാൻ കഴിവുള്ളയാളാണ് ഞാൻ."

"ഫുട്ബോളിനും ജീവിതതിനുമിടയിൽ ഒരുപാട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. എല്ലായിപ്പോഴത്തെയും പോലെ തന്നെ. ഇവിടേക്ക് വീണ്ടും എത്താനും ഒരിക്കൽക്കൂടി വിടപറയാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ സ്പോട്ട്ലൈറ്റിനു പിന്നിൽ നിൽക്കുന്ന ആളുകളോടു വിട [പറയാതെ അതു പൂർണമാവില്ല. ഞങ്ങളെ പൂർണതയിൽ എത്തിച്ച അവർക്കു നന്ദി."

"ഈ ക്ലബ്ബിലേക്ക് എന്നെ എത്തിച്ചവർക്കും ഈ ജേഴ്‌സി അണിയാൻ എനിക്ക് വീണ്ടും അവസരം ഉണ്ടാക്കിയ സ്റ്റാഫിനും മറ്റുള്ളവർക്കും ഞാൻ നന്ദി പറയുന്നു. എനിക്കത് എത്രത്തോളം സന്തോഷം നൽകിയെന്ന് നിങ്ങൾക്ക് മനസിലാവില്ല. എന്റെ സന്തോഷവും ഉന്മാദവും അവർക്ക് മിസ് ചെയ്യില്ലെന്ന് ഞാൻ കരുതുന്നു. ക്ലബിനൊപ്പം തുടർന്നവരിൽ ഈ ക്ലബിന്റെ ചരിത്രം മാറ്റാൻ കഴിയട്ടെ എന്നു ഞാൻ ആശംസിക്കുന്നു."

"ഇരുപത്തിമൂന്നു കിരീടങ്ങൾ വിജയിച്ചു, അതിൽ രണ്ടു ട്രിപ്പലേറ്റ്, ഒരു സിക്‌സ്‌ലെറ്റ് എന്നിവ ഉൾപ്പെടുന്നു. അതൊരു വലിയ പ്രകൃതിയെ അടയാളപ്പെടുത്തി അവസാനിക്കുകയും കൂടുതൽ വെല്ലുവിളികളുള്ള പുതിയ പ്രക്രിയ തുടങ്ങുകയും ചെയ്യുന്നു. ലോകം മറക്കില്ലെന്നു ഞാൻ കരുതുന്നു. ഒരു സിംഹം മുപ്പത്തിയൊമ്പതാം വയസിലും സിംഹം തന്നെയാണെന്ന്. വിസ്‌കാ ബാഴ്‌സലോണ." ഡാനി ആൽവസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടുന്നതിനു വേണ്ടി ബാഴ്‌സയിൽ തന്നെ തുടരാനായിരുന്നു ഡാനി ആൽവസിന് താൽപര്യമെങ്കിലും ക്ലബ് അതിനു തയ്യാറായിരുന്നില്ല. മുപ്പത്തൊമ്പതു വയസുള്ള താരത്തിന്റെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit