Football in Malayalam

ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് ബഹുമതിയെന്നു ഡാനി ആൽവസ്, താരം ഇനിയേസ്റ്റയുടെ എട്ടാം നമ്പർ ജേഴ്‌സിയണിയും

Sreejith N
FC Barcelona v Levante UD - La Liga
FC Barcelona v Levante UD - La Liga / David Ramos/GettyImages
facebooktwitterreddit

ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞത് സന്തോഷവും ബഹുമതിയുമാണെന്ന് ബ്രസീലിയൻ താരം ഡാനി ആൽവസ്. സാവി പരിശീലകനായതിനു ശേഷം കാറ്റലൻ ക്ലബ് നടത്തുന്ന ആദ്യത്തെ സൈനിങായ ആൽവസ് ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് ടീമിന്റെ ഭാഗമായത്. ക്യാമ്പ് നൂവിൽ തന്നെ അവതരിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കവേയാണ് തിരിച്ചുവരവിന്റെ സന്തോഷം താരം പങ്കു വെച്ചത്.

"വളരെക്കാലത്തിനു ശേഷം ഇവിടെയെത്തിയത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ഇവിടേക്ക് മടങ്ങി വരാൻ കഴിഞ്ഞത് ഒരു ബഹുമതിയും സന്തോഷവുമാണ്, നിങ്ങളുമായി എല്ലാം പങ്കു വെക്കാൻ കഴിയുന്നതും," ബാഴ്‌സലോണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റു ചെയ്‌ത വീഡിയോയിൽ താരം പറഞ്ഞു.

"നിങ്ങളിൽ നിന്നും പഠിക്കാനാണ് ഞാൻ വന്നിരിക്കുന്നത്, ഈ പുതിയ ലോകം. പഴയ ആളെന്ന നിലയിൽ നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളു; ഈ ക്ലബും ജേഴ്‌സിയും പ്രതിനിധാനം ചെയ്യുന്നത് എന്താണെന്നു മനസിലാക്കുക. ഞാൻ വിദേശത്ത് കളിച്ചിട്ടുണ്ട്, എന്നാൽ ഇതാണ് ജീവിക്കാനും മഹത്തായ കാര്യങ്ങൾ ചെയ്യാനുമുള്ള ഇടം."

"നിങ്ങൾ ഇവിടെയുണ്ട്, അതിനെ വിലമതിക്കുക, കാരണം ഇതിനു പുറത്തുള്ളതൊന്നും മികച്ചതാണ്. നിങ്ങളോടൊപ്പം ഇവിടെ ഉണ്ടാവാൻ കഴിയുന്നത് വലിയ സന്തോഷം തന്നെയാണ്. ഞാൻ വലിയ കാര്യങ്ങൾ ചെയ്യാനാണ് വന്നിരിക്കുന്നത്, കാരണം ഈ ക്ലബ് അതിനു വേണ്ടി, മഹത്തായ കാര്യങ്ങളാൽ ഉണ്ടായിട്ടുള്ളതാണ്," ആൽവസ് വ്യക്തമാക്കി.

ബാഴ്‌സലോണയിൽ ആൽവസ് അവസാനം അണിഞ്ഞിരുന്ന ആറാം നമ്പർ ജേഴ്‌സി നിലവിൽ റിക്വി പുയ്‌ജിന്റെ കയ്യിലാണ് എന്നതിനാൽ എട്ടാം നമ്പർ ജേഴ്‌സിയാണ് താരത്തിനു നൽകിയത്. ഒരു കളിക്കാരാണെന്നതിലുപരി ടീമിലെ യുവതാരങ്ങളെ മൂർച്ച കൂട്ടിയെടുക്കുകയെന്ന ഉദ്യമം കൂടി ഡാനി ആൽവസിനുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit