ഡാന്‍സിങ് ഗോള്‍കീപ്പറുടെ ചിറകിലേറി ഓസ്ട്രേലിയ ലോകകപ്പിന്

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ 2022 ഖത്തർ ലോകകപ്പിന് യോഗ്യത സ്വന്തമാക്കി. കോണ്ടിനെന്റര് യോഗ്യതാ മത്സരത്തിന്റെ പെനാല്‍റ്റിയില്‍ പെറുവിനെ തോല്പിച്ചായിരുന്നു ഓസ്ട്രേലിയ യോഗ്യത സ്വന്തമാക്കിയത്.
120 മിനുട്ട് വരെയും ഗോള്‍ രഹിതമായിരുന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ പെനാല്‍റ്റി സ്പെഷ്യലിസ്റ്റായ ആന്‍ഡ്ര്യൂ റെഡിമെയ്ന്റെ കരുത്തിലായിരുന്നു യോഗ്യത ഉറപ്പാക്കിയത്. ബാറിന് താഴെ ഡാന്‍സ് ചെയ്ത് എതിര് താരങ്ങളെ സമ്മര്‍ദത്തിലാക്കിയായിരുന്നു റെഡ്മെയ്ന് പെറുവിന്റെ നിര്‍ണായക പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തയത്.
ഇതോടെ സോഷ്യല്‍ മീഡിയ മുഴുവനും ഡാന്‍സിങ് ഗോള്‍കീപ്പറുടെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. നിശ്ചിത സമയത്ത് ഓസ്ട്രേലിയയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ മാത്യൂ റ്യാനായിരുന്നു ഗോള്‍വല കാത്തിരുന്നത്. എന്നാല്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടതോടെ പെനാല്‍റ്റി സേവിങ് സ്പെഷ്യലിസ്റ്റിനെ ഓസ്ട്രേലിയ കളത്തിലിറക്കുകയായിരുന്നു. നിശ്ചിത സമയത്ത് സമനിലയിലായ മത്സരത്തിന്റെ എക്ട്രാ ടൈമിലും ആര്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇതോടെയായിരുന്നു പെനാല്‍റ്റിയിലേക്ക് മത്സരം നീണ്ടത്.
It was only Andrew Redmayne’s third senior appearance at age 33 when he came on with a trip to the World Cup on the line in the 120th minute.
— Asian Football (@AsianFootballs) June 14, 2022
Now he’s Australia’s dancing hero.pic.twitter.com/tcfZc9hVTB
പെനാല്‍റ്റിയില്‍ 5-4 എന്ന സ്കോറിനായിരുന്നു ആസ്ത്രേലിയയുടെ വിജയം. യോഗ്യത നേടിയതോടെ ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്മാര്ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പമാകും ഓസ്ട്രേലിയ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുക. "ഇതിന്റെ ക്രെഡിറ്റ് ഞാന്‍ എടുക്കുന്നില്ല. മറ്റുള്ളവര്‍ 120 മിനുട്ട് ഓടിയിട്ടുണ്ട്. അതൊരു കൂട്ടായ പരിശ്രമമാണ്. ഞാനൊരു നായകനല്ല. എല്ലാവരും ചെയ്തപോലെ ഞാന്‍ എന്റെ റോളും ചെയ്തു," റെഡ്മെയ്ന് വ്യക്തമാക്കിയതായി ഡെയിലി മെയില്‍ റിപ്പോർട്ട് ചെയ്തു.