Football in Malayalam

'റൊണാൾഡോയെക്കാൾ വലിയ വ്യത്യാസമാണ് ക്വാഡ്രാഡോ സൃഷ്ടിക്കുന്നത്' - മുൻ യുവന്റസ് താരം

By Gokul Manthara
Valerio Pennicino/Getty Images
facebooktwitterreddit

യുവാൻ കുവാഡ്രാഡോ യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ വ്യത്യാസം സൃഷ്ടിക്കുന്നെന്ന് ക്ലബ്ബിന്റെ മുൻ താരമായ പൗളോ മോണ്ടെറോ. ബ്രസീൽ ഇതിഹാസം ഗാരിഞ്ചയുമായി കുവാഡ്രഡോയെ താരതമ്യപ്പെടുത്തുന്ന മോണ്ടെറോ, വളരെ ആകർഷകനായ താരമെന്നാണ് കൊളംബിയൻ താരത്തെ വിശേഷിപ്പിക്കുന്നത്.‌ യുവന്റസിന്റെ ഒഫീഷ്യൽ ട്വിച്ച് ചാനലിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ മാർക്കയാണ് മോണ്ടെറോയുടെ വാക്കുകൾ പുറത്ത് വിട്ടത്.

"കൊളംബിയൻ, കൊളംബിയൻ... റൊണാൾഡോയെക്കാൾ വലിയ വ്യത്യാസമാണ് ക്വാഡ്രാഡോ സൃഷ്ടിക്കുന്നത്. അവൻ ഗാരിഞ്ചയെപ്പോലെയാണ്: അവൻ ആകർഷകനായ [താരമാണ്], അവൻ ഇപ്പോൾ നല്ല ഫോമിലാണ്," 1996 മുതൽ 2005 വരെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വേണ്ടി കളിച്ചിരുന്ന മോണ്ടെറോ പറഞ്ഞു.

ഈ സീസണിൽ യുവന്റസ് നിരയിലെ അവിഭാജ്യ താരമാണ്‌ കുവാഡ്രാഡോ. 2020-21 സീസണിൽ ഇതു വരെ 24 മത്സരങ്ങളിൽ ഓൾഡ് ലേഡിക്കായി കളിച്ച ഈ മുപ്പത്തിരണ്ടുകാരൻ, 13 ഗോളുകൾക്ക് ഇതിനോടകം വഴിയൊരുക്കിക്കഴിഞ്ഞു. പല മത്സരങ്ങളിലും നിർണായക സമയത്തായിരുന്നു ഈ കൊളംബിയൻ താരത്തിന്റെ അസിസ്റ്റുകൾ.

അതേ സമയം ഈ സീസൺ സീരി എ യിൽ 20 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ യുവന്റസ്. 12 വിജയങ്ങളും, 6 സമനിലകളും സമ്മാനിച്ച 42 പോയിന്റുകളാണ് അവർക്കുള്ളത്. എ സി മിലാൻ, ഇന്റർ മിലാൻ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ശനിയാഴ്ച നാപ്പോളിക്കെതിരെയാണ് സീരി എ യിൽ യുവന്റസിന്റെ അടുത്ത മത്സരം.

facebooktwitterreddit