Football in Malayalam

ആ ചാമ്പ്യൻസ് ലീഗ് പുറത്താവലിൽ സഹതാരങ്ങളോട് കയർത്ത് പൊട്ടിക്കരഞ്ഞ് റൊണാൾഡോ

Sreejith N
Juventus v FC Porto  - UEFA Champions League Round Of 16 Leg Two
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Jonathan Moscrop/GettyImages
facebooktwitterreddit

2020-21 സീസണിലെ യുവന്റസ് ഡ്രസിങ് റൂമിലുണ്ടായ കാഴ്‌ചകൾ വെളിപ്പെടുത്തി ആമസോൺ പ്രൈമിന്റെ 'ഓൾ ഓർ നത്തിങ്' ഡോക്യൂമെന്ററി. പോർട്ടോയോട് തോറ്റ് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ മത്സരത്തിനു ശേഷം റൊണാൾഡോ സഹതാരങ്ങളെയും തന്നെയും വിമർശിക്കുന്നതും നിരാശയിൽ പൊട്ടിക്കരയുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ യുവന്റസിന്റെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന തരത്തിൽ നിർമിച്ചിട്ടുള്ള ഡോക്യൂമെന്ററി ക്ലബിന്റെ രീതികളെക്കുറിച്ച് ആരാധകർക്ക് വ്യക്തത നൽകുന്നു. എവേ ഗോളുകളിൽ പോർട്ടോ വിജയം നേടിയ മത്സരത്തിൽ യുവന്റസിന്റെ ഡ്രസിങ് റൂമിലെ ദൃശ്യങ്ങളും അവർക്ക് പകർത്താൻ കഴിയുമായിരുന്നു. ഇതിലാണ് റൊണാൾഡോയുടെ ദേഷ്യവും നിരാശയും വിഷമവുമെല്ലാമുള്ളത്.

മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ തന്നെ റൊണാൾഡോ സഹതാരങ്ങൾക്കു നേരെ കയർത്തിരുന്നു. താനും ടീമുമെല്ലാം വളരെ മോശം പ്രകടനമാണ് നടത്തുന്നതെന്നും ചാമ്പ്യൻസ് ലീഗിൽ വ്യക്തിത്വം പ്രകടിപ്പിക്കണം എന്നുമാണ് താരം പറഞ്ഞത്. അതിനു ശേഷം മത്സരം അവസാനിച്ചതിനു പിന്നാലെ നിരാശയിൽ ഡ്രസിങ് റൂമിലെത്തിയ റൊണാൾഡോ ഒറ്റക്ക് മുഖം താഴ്ത്തിയിരുന്നു കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

പോർട്ടൊക്കെതിരായ മത്സരത്തിനു ശേഷം യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു റൊണാൾഡോ നേരിട്ട് തന്നെ കാരണമായിരുന്നു എന്നതും താരത്തിന്റെ നിരാശ വർധിപ്പിച്ചിരിക്കാം. ആ മത്സരത്തിൽ ഒരു ഫ്രീകിക്ക് തടുക്കാൻ ഡിഫെൻസിവ് വാളിൽ നിന്ന താരം പന്ത് തടുക്കാതെ ഷോട്ടിന്റെ സമയത്ത് തിരിഞ്ഞു നിൽക്കുകയും അത് ഗോളാവുകയും ചെയ്‌തിരുന്നു.

അന്നത്തെ മത്സരത്തിൽ പോർട്ടോ മൂന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയെങ്കിലും എവേ ഗോളുകളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ അവരെ തുണച്ചത്. സ്വന്തം മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ അവർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടങ്ങിയിരുന്നു.


facebooktwitterreddit