മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനെ തീരുമാനിച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഭാവി തീരുമാനിക്കും

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന് ആരാണെന്നതിനെ ബന്ധപ്പെട്ടായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവുകയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ യുണൈറ്റഡിന്റെ പരിശീലക വേഷത്തിലുള്ള റാല്‍ഫ് റാങ്നിക്കിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും.
ഈ സീസൺ കഴിയുമ്പോൾ റൊണാൾഡോയുടെ യുണൈറ്റഡുമായുള്ള കരാറിൽ 12 മാസമാണ് ബാക്കിയുണ്ടാവുക. എന്നാല്‍ അടുത്ത സീസണില്‍ യുണൈറ്റഡില്‍ തുടരണോ എന്ന കാര്യത്തില്‍ റൊണാൾഡോ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ആഴ്ചയോടെ 37 വയസാകുന്ന റൊണാൾഡോ യുണൈറ്റഡില്‍ തുടരുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നാണ് ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റാങ്നിക്കിന് പകരം വരുന്ന പുതിയ പരിശീലകനില്‍ ക്രിസ്റ്റ്യാനോക്ക് മതിപ്പില്ലെങ്കില്‍ അദ്ദേഹം ക്ലബ് വിടുന്നതിനാണ് സാധ്യത കാണുന്നത്. യുണൈറ്റഡിന്റെ പുതിയ പരിശീലകന്റെ പദ്ധതികളിൽ റൊണാൾഡോക്ക് കാര്യമായ പങ്കില്ലെങ്കിലും താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.
എന്നാൽ, ക്ലബ് വിടുകയാണെങ്കിൽ മിഡില്‍ ഈസ്റ്റിലേക്കോ എം.എല്‍.എസിലേക്കോ, പോര്‍ച്ചുഗലിലേക്കുള്ള മടക്കം തുടങ്ങിയ പരിമിതമായ ഓപ്ഷനുകൾ മാത്രമേ റൊണാള്‍ഡോക്ക് ഉണ്ടായേക്കൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേ സമയം, എഡിസണ് കവാനി, റൊണാള്‍ഡോ എന്നിവര്‍ക്ക് 35 വയസ് പൂര്‍ത്തിയായതിനാല്‍ ദീര്‍ഘകാലത്തേക്ക് ഒരു യുവ മുന്നേറ്റ താരത്തെ ചുവന്ന ചെകുത്താന്മാര്ക്ക് ആവശ്യമുണ്ട്.
ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ യുവതാരം എര്‍ലിങ് ഹാളണ്ട് യുണൈറ്റഡിന്റെ റഡാറിലുള്ള താരമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സമ്മറിൽ ഹാളണ്ടിന്റെ ഡോർട്മുണ്ട് കരാറിലുള്ള റിലീസ് ക്ലോസ് നിലവിൽ വരുന്നതിനാൽ, അടുത്ത സീസണിന് മുന്നോടിയായി താരത്തെ സ്വന്തമാക്കാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.