Football in Malayalam

'പിടിച്ചുപറി ആരംഭിച്ചു കഴിഞ്ഞു' - വിആആർ റൊണാൾഡോയുടെ ഗോൾ നിഷേധിച്ചതിൽ പ്രതികരിച്ച് താരത്തിന്റെ സഹോദരി

Sreejith N
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

റൊണാൾഡോയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചും താരത്തിന് വളരെയധികം പിന്തുണ നൽകിയുമെല്ലാം താരത്തിന്റെ സഹോദരിയായ എൽമ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉഡിനസിനെതിരെ പകരക്കാരുടെ ബെഞ്ചിൽ നിന്നും ഇറങ്ങിവന്ന് അവസാനനിമിഷം റൊണാൾഡോ നേടിയ വിജയഗോൾ വീഡിയോ അസിസ്റ്റന്റ് റഫറി നിഷേധിച്ച സംഭവത്തിലും എൽമ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

ഉഡിനെസിനെതിരായ ഗോൾ നേടിയതിനു ശേഷം റൊണാൾഡോ ജേഴ്‌സി ഊരിയാണ് ആഘോഷം നടത്തിയത്. ഇതിനു പിന്നാലെ ഗോൾ നിഷേധിക്കപ്പെടുകയും ജേഴ്‌സി ഊരിയതിനു താരത്തിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ കളിയാക്കലുകൾ ഏറ്റുവാങ്ങിയ താരത്തിന് പിന്തുണ നൽകിയ എൽമ ആ ഗോൾ നിഷേധിച്ചത് ഒരു പിടിച്ചുപറിയാണെന്നാണ് പ്രതികരിച്ചത്.

"നിങ്ങൾക്ക് എന്റെ തോളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ അത് ഓൺസൈഡ് ആകുമായിരുന്നു. നിങ്ങൾ വലിയ സൈസ് മാറ്റി മീഡിയം സൈസിലേക്ക് പോകണം," ഇൻസ്റ്റഗ്രാമിൽ റൊണാൾഡോ ഗോളിന്റെ വീഡിയോ റഫറി പരിശോധനയുടെ ദൃശ്യം സ്റ്റോറിയായി ഇട്ടതിനു ശേഷം എൽമ കുറിച്ചു. "പിടിച്ചുപറി തുടങ്ങിക്കഴിഞ്ഞു" എന്നും അവർ അതിനൊപ്പം കൂട്ടിച്ചേർത്തു.

അതേ സമയം, മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാവാതിരുന്നത് താരം ട്രാൻസ്‌ഫർ ആഗ്രഹിക്കുന്നതു കൊണ്ടാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതു തന്റെ തീരുമാനം ആയിരുന്നുവെന്ന് പരിശീലകനായ അല്ലെഗ്രി വ്യക്തത വരുത്തിയിരുന്നു. എംപോളിക്കെതിരായ അടുത്ത മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit