Manchester United

ഹാരി മഗ്വയറിന് പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാക്കണമെന്ന് അല്‍ഫോൺസോ ഡേവിസ്

Haroon Rasheed
Ronaldo should replace Maguire as captain, according to Alphonso Davies
Ronaldo should replace Maguire as captain, according to Alphonso Davies / Soccrates Images/GettyImages
facebooktwitterreddit

ഹാരി മഗ്വയറിന് പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനാക്കണമെന്ന് ബയേണ്‍ മ്യൂണിക്കിന്റെ കനേഡിയന്‍ താരമായ അല്‍ഫോൺസോ ഡേവിസ്. ഇ.എ സ്‌പോട്‌സിന്റെ ഫിഫ 22 ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു റൊണാൾഡോയെ ചുവന്ന ചെകുത്താന്മാരുടെ ക്യാപ്റ്റനാക്കണമെന്ന അഭിപ്രായം ഡേവിസ് പങ്ക് വെച്ചത്. 

2020 ജനുവരി മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാണ് ഇംഗ്ലീഷ് താരമായ മഗ്വയര്‍. എന്നാല്‍ ഈ സീസണിൽ ക്യാപ്റ്റന്‍ സ്ഥാനത്തിനോട് നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ മഗ്വയറിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. നേരത്തേയും പലരും യുണൈറ്റഡിലെ മഗ്വയറിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെ കുറിച്ച് ചോദ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് ഡേവിസിന്റെ പ്രതികരണം.

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ളപ്പോള്‍ ഹാരി മഗ്വയറാണോ നിങ്ങളുടെ ക്യാപ്റ്റന്‍ എന്നാണോ എന്നാണ്  ലൈവിനിടെ ഡേവിസ് ആശ്ചര്യത്തോടെ ചോദിച്ചത്.

മഗ്വയറിനെ അനാദരിക്കാനല്ല താന്‍ ഉദ്ദേശിച്ചതെന്നും, പക്ഷെ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ക്യാപ്റ്റൻ ആംബാൻഡ് റൊണാൾഡോക്ക് ലഭിക്കണമെന്നും ഡേവിസ് കൂട്ടിച്ചേര്‍ത്തു. 

ഈ സീസണിലായിരുന്നു യുവന്റസ് വിട്ട റൊണാല്‍ഡോ യുണൈറ്റഡിലെത്തിയത്. തന്റെ പതിവ് ഫോമിലേക്ക് ഉയരാൻ റൊണാൾഡോക്ക് ഈ സീസണിൽ കഴിഞ്ഞിട്ടില്ലെങ്കിലും, 34 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടാനും മൂന്ന് അസിസ്റ്റുകൾ നൽകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.


facebooktwitterreddit