Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നേടിയെടുത്തതിൽ സംതൃപ്‌തനല്ല, പുതുവർഷം ഒരു വഴിത്തിരിവായി മാറ്റണമെന്ന് റൊണാൾഡോ

Sreejith N
Newcastle United v Manchester United - Premier League
Newcastle United v Manchester United - Premier League / Ian MacNicol/GettyImages
facebooktwitterreddit

തന്റെ ആരാധകർക്ക് ന്യൂ ഇയർ സന്ദേശവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചില നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും 2021 അത്ര എളുപ്പമുള്ള വർഷമായിരുന്നില്ല എന്നാണു റൊണാൾഡോ പറയുന്നത്. മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് വളരെ സന്തോഷമുള്ള കാര്യമാണെങ്കിലും ക്ലബിനൊപ്പം ഉണ്ടാക്കിയ നേട്ടത്തിൽ സംതൃപ്തനല്ലെന്നും പറഞ്ഞ താരം പുതുവർഷം ഒരു വഴിത്തിരിവായി മാറുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

"2021 അവസാനിക്കാൻ പോവുകയാണ്, നാല്പത്തിയേഴു ഗോളുകൾ എല്ലാ മത്സരങ്ങളിലും നേടിയെങ്കിലും ഇതൊരു എളുപ്പമുള്ള വർഷമായിരുന്നില്ല. രണ്ടു വ്യത്യസ്‌ത ക്ലബുകളും അഞ്ചു വ്യത്യസ്‌ത പരിശീലകരും. ദേശീയ ടീമിനൊപ്പം യൂറോ കപ്പിന്റെ ഫൈനൽ ഘട്ടം കളിക്കാൻ കഴിഞ്ഞതിനൊപ്പം ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള ഒരു മത്സരം ബാക്കിയുണ്ട്."

"യുവന്റസിനൊപ്പം ഇറ്റാലിയൻ കപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവ നേടുകയും സീരി എ ടോപ് സ്കോററായി മാറുകയും ചെയ്‌തതിൽ വളരെയധികം സംതൃപ്‌തിയുണ്ട്. പോർചുഗലിനൊപ്പം യൂറോ കപ്പ് ടോപ് സ്കോററായതും വലിയ നേട്ടം തന്നെയാണ്. തീർച്ചയായും ഓൾഡ് ട്രാഫോഡിലേക്കുള്ള എന്റെ മടങ്ങിവരവ് എന്റെ കരിയറിലെ തന്നെ മഹത്തായ നിമിഷങ്ങളിൽ ഒന്നായിരുന്നു."

"എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞങ്ങൾ നേടിയതിൽ ഞാൻ തൃപ്‌തനല്ല. ആരും തൃപ്‌തനല്ല. അതെനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ കഠിനമായി അധ്വാനിക്കണം എന്നും മികച്ച കളി പുറത്തെടുത്ത് ഇപ്പോൾ നൽകുന്നതിലും വളരെ കൂടുതൽ നൽകണം എന്നും ഞങ്ങൾക്കറിയാം."

"ഈ വർഷത്തിലെ വൈകുന്നേരം ഈ സീസണിലേക്ക് ഒരു വഴിത്തിരിവാക്കി മാറ്റുക. 2022നെ വലിയ ഉത്സാഹത്തോടെയും കരുത്തുറ്റ മനോഭാവത്തോടെയും സ്വീകരിക്കുക. ഉയരത്തിലേക്കും അതിനുമപ്പുറത്തേക്കും ഞങ്ങളെ നയിക്കുക, നക്ഷത്രങ്ങളുടെ ഇടയിലേക്കെത്തി ഈ ക്ലബ്ബിനെ അർഹിച്ച സ്ഥലത്തെത്തിക്കുക. ഞങ്ങൾ നിങ്ങളെ കണക്കാക്കുന്നു, ഞങ്ങൾക്കൊപ്പം ചേരുക."

"പുതുവർഷാശംസകൾ, എത്രയും വേഗം വീണ്ടും കാണാം." റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

facebooktwitterreddit