Football in Malayalam

കീമോതെറാപ്പി ചികിത്സ പൂർത്തിയാക്കിയ പെലെക്ക് സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Portuguese football player Cristiano Ron
Portuguese football player Cristiano Ron / FABRICE COFFRINI/GettyImages
facebooktwitterreddit

ലോകഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഗോളുകൾ നേടിയ രണ്ടു താരങ്ങൾ ഒരുമിച്ചു വന്ന ഹൃദയസ്പർശിയായ ഒരു മുഹൂർത്തത്തിൽ കീമോതെറാപ്പി ചികിത്സ കഴിഞ്ഞ ബ്രസീലിയൻ ഇതിഹാസം പെലെക്ക് കരുത്തു പകരുന്ന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചികിത്സ പൂർത്തിയായതിനു ശേഷം പെലെ സാമൂഹ്യമാധ്യമങ്ങളിലിട്ട പോസ്റ്റിലാണ് റൊണാൾഡോ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

"സുഹൃത്തുക്കളെ, സെപ്‌തംബർ മുപ്പതിന് ആശുപത്രി വിട്ടതിനു ശേഷം ഞാൻ ചികിത്സയുടെ ഭാഗമായി ഏതാനും കീമോതെറാപ്പി ട്രീറ്റ്‌മെന്റ് നടത്തിയിരുന്ന കാര്യം നിങ്ങൾക്കറിയാമല്ലോ. ഇന്നു 2021ലെ എന്റെ ലാസ്‌റ്റ് സെഷനു വേണ്ടി ഞാൻ ആൽബർട്ട് ഐൻസ്റ്റീൻ ആശുപതിയിലാണുള്ളത്," ഇൻസ്റ്റഗ്രാമിലൂടെ പെലെ കുറിച്ചു.

"നിങ്ങളുമായി എനിക്കെന്റെ നേട്ടങ്ങൾ പങ്കുവെക്കേണ്ടതുണ്ട്. അതിലുപരിയായി എല്ലാ ചെറിയ വിജയവും ആഘോഷിക്കാനുള്ള കാരണമാണെന്നു നിങ്ങൾ കരുതുന്നില്ലേ? എനിക്കിനിയും കുറച്ചു പരിശോധനകൾ നടത്താനുള്ളതു കൊണ്ട് ഏതാനും ദിവസങ്ങൾ കൂടി ഇവിടെ തുടരും. എന്നാൽ ആശങ്ക വേണ്ട, ഞാൻ ഒഴിവു ദിവസങ്ങൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കയാണ്," പെലെ കുറിച്ചു.

മണിക്കൂറുകൾക്കകം തന്നെ അര മില്യണിലധികം പേർ ലൈക്ക് ചെയ്‌ത ആ പോസ്റ്റിൽ കമന്റു ചെയ്‌താണ്‌ റൊണാൾഡോ തന്റെ പിന്തുണ അറിയിച്ചത്. "എല്ലാ കരുത്തും ആശംസിക്കുന്നു സുഹൃത്തേ" എന്നായിരുന്നു റൊണാൾഡോയുടെ സന്ദേശം. ഇതിനു പുറമെ മറ്റു പല സെലിബ്രിറ്റികളും ഫുട്ബോൾ മേഖലയിൽ നിന്നുള്ളവരും അദ്ദേഹത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

2015ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷമാണ് പെലെയുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയത്. 2019ൽ യൂറിനറി ഇന്ഫെക്ഷനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ട അദ്ദേഹം തന്റെ അസുഖത്തോട് തളരാതെ പൊരുതിക്കൊണ്ടിരിക്കയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit