ക്രിസ്റ്റല്‍ പാലസിനെതിയുള്ള മത്സരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നഷ്ടമാകും

പ്രീമിയര്‍ ലീഗ് സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന മത്സര ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നഷ്ടമാകും. ലീഗില്‍ നാളെ ക്രിസ്റ്റല്‍ പാലസിനെതിരേയാണ് യുണൈറ്റഡിന്റെ അവസാന മത്സരം. ഇടുപ്പിന് പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്നാണ് വിവരം. ഇടുപ്പിന് പരുക്കേറ്റത് കാരണം ക്രിസ്റ്റ്യാനോ ഇല്ലാതെയാണ് യുണൈറ്റഡ് കളത്തിലിറങ്ങുകയെന്ന് ദി അത്‌ലറ്റിക്കാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരേ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെട്ടതിന് ശേഷം യുണൈറ്റഡ് കളത്തിലിറങ്ങിയിട്ടില്ല. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തില്‍ യുണൈറ്റഡിന് ജയം അനിവാര്യമാണ്. മത്സരത്തിൽ യുണൈറ്റഡ് തോൽക്കുകയും, വെസ്റ്റ് ഹാം അവരുടെ അവസാന മത്സരത്തിൽ വിജയം കരസ്ഥമാക്കുകയും ചെയ്യുകയാണെങ്കിൽ ചുവന്ന ചെകുത്താന്മാർക്ക് യൂറോപ്പ ലീഗിനും യോഗ്യത നേടാൻ കഴിയില്ല.
ചാംപ്യന്‍സ് ലീഗ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട യുണൈറ്റഡിന് ഇനി ആറാം സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രമേയുള്ളു. പരുക്കില്‍ നിന്ന് മുക്തനാകാത്ത ഫ്രഞ്ച് താരം പോള്‍ പോഗ്ബയും ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തില്‍ യുണൈറ്റഡ് നിരയിലുണ്ടാകില്ല.
സീസണില്‍ യുണൈറ്റഡിനായി മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോയുടെ അഭാവം ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തില്‍ ചുവന്ന ചെകുത്തന്‍മാര്‍ക്ക് തിരിച്ചടിയാകും. സീസണില്‍ യുണൈറ്റഡ് കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ലെങ്കിലും റൊണാൾഡോ 30 പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 18 ഗോളുകളാണ് സ്വന്തമാക്കിയത്. അടുത്തകാലത്തായുള്ള യുണൈറ്റഡിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സീസണിലേത്. 37 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ഇപ്പോള്‍ യുണൈറ്റഡിന്റെ സമ്പാദ്യം.