എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളിൽ പോലും ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലെന്ന് മുൻ ഇറ്റാലിയൻ താരമായ അന്റോണിയോ കസ്സാനോ

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ താരങ്ങളിൽ ഒരാൾ പോലുമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് മുൻ ഇറ്റാലിയൻ താരമായ അന്റോണിയോ കസ്സാനോ.
ഇത്തവണത്തെ ബാലൺ ഡി ഓറിനുള്ള 30 അംഗ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുള്ള റൊണാൾഡോയാണ് പുരസ്കാരത്തിന് അർഹനെന്നും, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നും താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് ഈയിടെ പറഞ്ഞിരുന്നു. ഇതിനോട് വിയോജിച്ചാണ് കസ്സാനോ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളിൽ പോലുമില്ലെന്ന് അഭിപ്രായപ്പെട്ടത്.
"അതെ, നെപ്പോളിയൻ ബോണപ്പാർട്ടിന് ശേഷമുള്ള എക്കാലത്തെയും മികച്ചത്," കസ്സാനോ ബോബോ ടിവിയോട് തമാശരൂപേണ പറഞ്ഞു.
Antonio Cassano in response to Mendes who said CR7 is best in history ?
— Footy Accumulators (@FootyAccums) October 19, 2021
"Enough Jorge Mendes! He's not even in the top five. Messi, Pelé, Maradona, Cruyff and Ronaldo 'O Fenómeno' are on another level." pic.twitter.com/1BtfscaFLm
"എക്കാലത്തെയും മികച്ച അഞ്ച് കളിക്കാരിൽ പോലും അദ്ദേഹം ഇല്ല. [ലയണൽ] മെസ്സി, പെലെ, [ഡീഗോ] മറഡോണ, [ജോഹാൻ] ക്രൈഫ്, റൊണാൾഡോ നസാരിയോ എന്നിവർ എല്ലാവരേക്കാളും ഉയർന്ന മറ്റൊരു തലത്തിലാണ്," കസ്സാനോ കൂട്ടിച്ചേർത്തു.
ഇത്തവണ 30 അംഗ ബാലൺ ഡി'ഓർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ പുരസ്കാരം റൊണാൾഡോ സ്വന്തമാക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഇത്തവണ അവാർഡിന് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് പാരീസ് സെന്റ്-ജർമൻ സൂപ്പർതാരം ലയണൽ മെസ്സി, ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി, ചെൽസി മധ്യനിര താരം ജോർജിനോ, റയൽ മാഡ്രിഡിന്റെ കരിം ബെൻസിമ എന്നിവർക്കാണ്.