Football in Malayalam

'നമുക്ക് സാധ്യമായ എല്ലാ റെക്കോർഡുകളും തകർക്കാം' - 801ാം ഗോള്‍ നേട്ടം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Haroon Rasheed
Cristiano Ronaldo scored his 800th and 801st career goals against Arsenal
Cristiano Ronaldo scored his 800th and 801st career goals against Arsenal / Alex Livesey/GettyImages
facebooktwitterreddit

36ാം വയസിലും ഗോള്‍ വേട്ട തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ ഇന്നലെ ആഴ്‌സനലിനെതിരേയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതിയ നാഴികക്കല്ല് പിന്നിട്ടത്. കരിയറില്‍ 801 ഗോളുകള്‍ എന്ന അപൂര്‍വ നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഗോള്‍ നേട്ടം ആരാധകര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

"കരിയറില്‍ 800ല്‍ കൂടുതല്‍ ഔദ്യോഗിക ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞ ആദ്യ താരമായതിൽ അതിയായ സന്തോഷമുണ്ട്. ഇത് വളരെ അത്ഭുതകരവും അവിസ്മരണീയവുമായ മുന്നേറ്റമാണ്. എപ്പോഴും എന്നെ പിന്തുണക്കുന്നതിന് എന്റെ എല്ലാ ആരാധകർക്കും നന്ദി. 801, എണ്ണുന്നത് തുടരുകയാണ്. ഈ സംഖ്യനീട്ടാന്‍ നമുക്കൊരുമിച്ച് മുന്നേറി സാധ്യമായ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാം. നമുക്കൊത്തൊരുമിച്ച് മുന്നേറാം," റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആഴ്‌സനലിനെതിരെ 52, 70 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ 800ആമത്തെയും 801ആമത്തെയും ഗോളുകള്‍. റൊണാൾഡോയുടെ ഗോളുകൾടെ കരുത്തിലായിരുന്നു യുണൈറ്റഡ് ജയം സ്വന്തമാക്കിയത്. യുവന്റസില്‍ നിന്ന് ഈ സീസണില്‍ യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെത്തിയ റൊണാൾഡോ അവിടെയും ഗോള്‍ വേട്ട തുടരുകയാണ്.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസില്‍ നിന്ന് യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെത്തിയ റൊണാൾഡോ ഇതിനോടകം 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകള്‍ യുണൈറ്റഡിന് വേണ്ടി സ്വന്തമാക്കി. ഇതിന് പുറമെ ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും പോർച്ചുഗീസ് സൂപ്പർതാരം ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.


facebooktwitterreddit