ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിയർ അവസാനിച്ചെന്ന് നിക്കോളാസ് അനെൽക്ക

പി.എസ്.ജിയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയുടെയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കരിയർ അവസാനിച്ചെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. മെസ്സിയും റൊണാൾഡോയും യഥാക്രമം പി.എസ്.ജിയിലേക്കും യുണൈറ്റഡിലേക്കും ചേക്കേറിയതിന് പകരം മറ്റേതെങ്കിലും ക്ലബുകള്‍ തിരഞ്ഞെടുക്കുന്നതായിരുന്നു നല്ലതെന്നും അനല്ക്കെ അഭിപ്രായപ്പെട്ടു.
അവരുടെ കരിയര്‍ അവസാനിച്ചുവെന്നും ഇരുവരും തിരഞ്ഞെടുത്ത പുതിയ ക്ലബുകൾ തെറ്റായിപ്പോയെന്നും വിരമിക്കലായിരുന്നു നല്ലതെന്നും ആര്.എം.സി സ്പോര്‍ട്ടിനോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
"കൂടുതല്‍ സമയം കളിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ക്ക് ഇതാണ് സംഭവിക്കുന്നത്," അനെല്‍ക്ക പറഞ്ഞു. ''അവരുടെ കരിയര്‍ അവസാനിച്ചു, കഴിഞ്ഞ 15 വര്‍ഷമായി തങ്ങൾ നേടിയതില്‍ ഇരുവരും വളരെ സന്തുഷ്ടരാണെന്ന് ഞാന്‍ കരുതുന്നു.
"അവര്‍ മറ്റുള്ളവരെക്കാള്‍ മുകളിലായിരുന്നു, ഇപ്പോള്‍ അവര്‍ക്ക് വേഗത കുറയുന്നത് സാധാരണമാണ്. റൊണാൾഡോയെക്കാൾ മെസ്സിയുടെ കാര്യത്തിലായിരുന്നു ഞാന്‍ ആശ്ചര്യപ്പെട്ടത്, ഫ്രാന്‍സില്‍ മെസ്സിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും, എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ ചാംപ്യൻഷിപ് ആയ പ്രീമിയര്‍ ലീഗില്‍ റൊണാൾഡോക്ക് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്," അനെൽക്ക പറഞ്ഞു.
മെസ്സി ബാഴ്സലോണയും, റൊണാൾഡോ യുവന്റസും വിട്ടപ്പോൾ, സങ്കീർണത കുറഞ്ഞ ഒരു വെല്ലുവിളി അവർ തിരഞ്ഞെടുക്കണമായിരുന്നെന്നും അനെൽക്ക അഭിപ്രായപ്പെട്ടു.
"അവര്‍ ബുദ്ധിയുള്ളവരായിരുന്നില്ല. സങ്കീർണത കുറഞ്ഞ ഒരു വെല്ലുവിളിയെ അഭിമുഖീരിക്കുന്നതിനെ കുറിച്ച് അവർ ചിന്തിക്കേണ്ടിയിരുന്നു, കാരണം ഏറ്റവും മുകളിൽ [കരിയർ] അവസാനിപ്പിക്കാൻ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. വിമര്‍ശനം ഏല്‍ക്കാതിരിക്കാന്‍ 32, 33, 34 എന്നീ വയസില്‍ കളി നിർത്താൻ മടിക്കാത്ത താരങ്ങളുണ്ട്. ഞാന്‍ 36ല്‍ നിര്‍ത്തി, പക്ഷേ 32ാം വയസില്‍ ഞാന്‍ ചൈനയിലേക്ക് പോയി," അനെൽക്ക കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.