Cristiano Ronaldo

പിതാവിന്റെ ഗോൾ സെലിബ്രേഷൻ അനുകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ

Haroon Rasheed
Cristiano Ronaldo Jr pulled off father Cristiano Ronaldo's signature goal celebration during a recent youth cup match
Cristiano Ronaldo Jr pulled off father Cristiano Ronaldo's signature goal celebration during a recent youth cup match / James Gill - Danehouse/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശൈലിയില്‍ ഗോള്‍ നേട്ടം ആഘോഷിച്ച് താരത്തിന്റെ മകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയർ. മെഡിറ്ററേനിയന്‍ ഇന്റർനാഷണൽ കപ്പില്‍ യുണൈറ്റഡിന്റെ അക്കാദമിക്ക് വേണ്ടി ഗോള്‍ നേടിയപ്പോഴായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആഘോഷം. സ്‌പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ എഫ്‌സി ലെസ്‌കാലക്കെതീരെയായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. മത്സരത്തില്‍ ഏഴിനെതിരെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ-12 ടീം വിജയിച്ചത്.

ബോക്സിന്റെ ഇടത് മൂലയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ ഗോള്‍ നേടിയത്. ഗോള്‍ നേട്ടത്തിന് ശേഷം തന്റെ പിതാവിനെ ട്രേഡ്മാർക്ക് ''സൂയി'' ഗോൾ സെലിബ്രേഷൻ അനുകരിച്ചായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആഘോഷം. ആല്‍ബര്‍ട്ട് റോജെയാണ് റൊണാൾഡോ ജൂനിയറിന്റെ ഗോളും അതിന് ശേഷമുള്ള ആഘോഷവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

മെഡിറ്ററേനിയന്‍ ഇന്റർനാഷണൽ കപ്പിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ-12 ടീമിന്റെ ആദ്യം മത്സരത്തിലും ഗോൾ നേടിയിരുന്ന റൊണാൾഡോ ജൂനിയർ, അന്നും ‘സൂയി’ സെലിബ്രേഷൻ ആയിരുന്നു പുറത്തെടുത്തത്.

നേരത്തെ റൊണാൾഡോ യുവന്റസിലായിരുന്നപ്പോള്‍ ഇറ്റാലിയൻ ക്ലബിന്റെ അക്കാദമിക്ക് വേണ്ടിയും റൊണാൾഡോ ജൂനിയര്‍ കളിച്ചിരുന്നു. പിന്നീട് റൊണാൾഡോ യുണൈറ്റഡിലേക്ക് കൂടുമാറിയതോടെയാണ് താരത്തിന്റെ മകൻ യുണൈറ്റഡ് അക്കാദമിക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയത്. യുണൈറ്റഡിന്റെ അണ്ടര്‍ 12 ടീമിലാണ് ഇപ്പോള്‍ റൊണാൾഡോ ജൂനിയര്‍ കളിക്കുന്നത്.


facebooktwitterreddit