യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് ബൊനൂച്ചിയും കില്ലിനിയും

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പം കളിച്ചതിന്റെ ഓര്‍മകള്‍ അയവിറക്കി യുവന്റസില്‍ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന ലിയനാർഡോ ബൊനൂച്ചിയും ജോർജിയോ കില്ലിനിയും. ഫെഡസിന്റെ വൈല്‍ഡ് മോസ് പോഡ്കാസ്റ്റിനോട് ഇരുവരും ക്രിസ്റ്റ്യാനോയെ കുറിച്ച് പറഞ്ഞത് മാര്‍ക്കയാണ് റിപ്പോര്‍ട്ട് ചെയ്തത്.
"അവൻ വരുമ്പോൾ മുതൽ അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും കിട്ടുന്ന മീഡിയ ഹൈപിന് ഞങ്ങൾ തയ്യാറായിരുന്നു. ഗ്രൂപ്പിലെ അംഗമായി മാറിയതിന് ശേഷം, എല്ലാവരോടും സാധാരണമായും നന്നായുമായാണ് അദ്ദേഹം പെരുമാറിയത്," ബൊനൂച്ചിയും കില്ലിനിയും വ്യക്തമാക്കി.
"ഒരു സൂപ്പർതാരത്തെ പോലെയല്ല അവൻ പെരുമാറിയത്. അവൻ ഒരു നടക്കുന്ന മൾട്ടിനാഷണൽ കമ്പനിയാണ്. പക്ഷെ, നിങ്ങൾക്ക് അവനോട് തമാശ പറയാം," ഇരുവരും കൂട്ടിച്ചേർത്തു.
2018ല്‍ റയല്‍ മാഡ്രിഡ് വിട്ടായിരുന്നു റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലെത്തിയത്. 2018 മുതല്‍ 2021 വരെ യുവന്റസിന് വേണ്ടി കളിച്ച റൊണാൾഡോ, ഈ സീസണിലായിരുന്നു പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്.
യുവന്റസിന് വേണ്ടി 134 മത്സരം കളിച്ച റൊണാൾഡോ അവര്‍ക്ക് വേണ്ടി 101 ഗോളും സ്വന്തമാക്കിയായിരുന്നു. പ്രീമിയര്‍ ലീഗിലെത്തിയതിനു ശേഷവും റൊണാൾഡോ മികച്ച പ്രകടനമായിരുന്നു ചുവന്ന ചെകുത്താന്മാര്ക്ക് വേണ്ടി പുറത്തെടുത്തത്. എന്നാല്‍ ഈയിടെയായി താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ യുണൈറ്റഡിലേക്ക് ചേക്കേറിയതിന് ശേഷം അവർക്ക് വേണ്ടി ഇതുവരെ 23 മത്സരത്തില്‍ ക്രിസ്റ്റ്യാനോ ബുട്ട് കെട്ടിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.