Football in Malayalam

പരിക്ക് പറ്റുമെന്ന ഭയം, വീട്ടിലെ ബൾബ് മാറ്റാൻ പോലും റൊണാൾഡോക്ക് വിലക്കാണെന്ന് ജോർജിന റോഡ്രിഗസ്

Sreejith N
MTV EMAs 2019 - VIP Arrivals
MTV EMAs 2019 - VIP Arrivals / Dave Hogan/MTV 2019/Getty Images
facebooktwitterreddit

പരിക്ക് പറ്റുമെന്ന ഭയം കാരണം വീട്ടിലെ ബൾബ് മാറ്റുന്നതടക്കമുള്ള പല കാര്യങ്ങളും ചെയ്യാൻ റൊണാൾഡോക്ക് വിലക്കുണ്ടെന്നും അത് സ്വയം ചെയ്യുകയാണ് പതിവെന്നും വെളിപ്പെടുത്തി താരത്തിന്റെ കാമുകിയായ ജോർജിനാ റോഡ്രിഗസ്. മുപ്പത്തിയാറു വയസായെങ്കിലും കളിക്കളത്തിൽ മികച്ച പ്രകടനം നടത്തുന്ന യുവന്റസ് സൂപ്പർതാരത്തിന് വളരെക്കാലം ഫിറ്റ്നസ് നിലനിർത്തുന്നതിനും കരിയർ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനുമാണ് ഇതുപോലെയൊരു തീരുമാനം എടുത്തതെന്നും ജോർജിനാ റോഡ്രിഗസ് വ്യക്തമാക്കി.

"വീടിന്റെ മേൽക്കൂര ഉയരമുള്ളതു കൊണ്ടു തന്നെ വീട്ടിലെ ബൾബ് മാറ്റുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെങ്കിൽ തറയിൽ നിന്നും ഇരുപതടി ഉയരമുള്ള മേൽക്കൂരയിലെ ബൾബ് മാറ്റുമോ?" സ്പോർട്സ് വീക്കിനോട് സംസാരിക്കുമ്പോൾ ജോർജിനോ റോഡ്രിഗസ് ചോദിച്ചു.

"അതു ചെയ്യാതിരിക്കുന്നതാണ് നല്ലത്. സ്വന്തം സുരക്ഷ പരിഗണിച്ച് ഏറ്റവും മികച്ച രീതിയിൽ ചെയ്‌തു കൊണ്ടിരിക്കുന്ന കാര്യത്തിൽ ആത്മാർത്ഥതയോടെ തുടരുന്നതാണുത്തമം. ബാക്കി കാര്യങ്ങൾ ഞാൻ വളരെ കൃത്യമായി ചെയ്യും. എന്റെ വീടിനെയും കുടുംബത്തെയും ഏറ്റവും മികച്ച രീതിയിൽ തന്നെ നോക്കി നടത്താൻ എനിക്കിഷ്ടമാണ്."

"റൊണാൾഡോ പാചകം ചെയ്യാറില്ല. രാവിലത്തെ പരിശീലനത്തിനു ശേഷം ഒരു പ്ളേറ്റ് ചൂടുള്ള ആഹാരം സ്നേഹത്തോടെ താരത്തിന് നൽകേണ്ടതുണ്ട്. ഒരു പാചകക്കാരൻ വീട്ടിലുണ്ടെങ്കിലും ചില സമയത്ത് ഞാൻ തന്നെയാണ് ഭക്ഷണം ഉണ്ടാകുക," ജോർജിനാ റോഡ്രിഗസ് പറഞ്ഞു.

ഈ സീസണിലിതു വരെ ക്ലബിനും രാജ്യത്തിനായി 34 മത്സരങ്ങൾ കളിച്ച റൊണാൾഡോ 28 ഗോളുകൾ നേടി മികച്ച ഫോമിലാണ്. എന്നാൽ തുടർച്ചയായി ഒൻപതു വർഷം നേടിയ സീരി എ കിരീടപ്പോരാട്ടത്തിൽ പുറകോട്ടു പോയ യുവന്റസ് നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

facebooktwitterreddit