Cristiano Ronaldo

തനിക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ ഓഫറുകൾ പരിഗണിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ

By 90min Staff
Cristiano Ronaldo wants Man Utd to considers suitable offers
Cristiano Ronaldo wants Man Utd to considers suitable offers / Matthew Ashton - AMA/GettyImages
facebooktwitterreddit

തനിക്ക് വേണ്ടി അനുയോജ്യമായ ഓഫറുകൾ വന്നാൽ തന്നെ വിൽക്കുന്നത് പരിഗണിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min മനസിലാക്കുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ, 24 ഗോളുകളോടെ കഴിഞ്ഞ സീസണിലെ ചുവന്ന ചെകുത്താന്മാരുടെ ടോപ് സ്‌കോറർ ആയിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് കടന്ന് പോയത്. പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും കഴിഞ്ഞില്ല.

ഇതിന് പിന്നാലെയാണ് ക്ലബിന് സ്വീകാര്യമായ ഓഫറുകൾ വന്നാൽ തന്നെ വിൽക്കുന്നത് പരിഗണിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഒരു വർഷത്തെ കരാർ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്ക് ബാക്കിയുണ്ട്.

റൊണാൾഡോയുടെ ട്രാൻസ്ഫർ സാധ്യതകളെ കുറിച്ച് ആരായുന്ന ഇടനിലക്കാർ കഴിഞ്ഞ രണ്ടാഴ്ചക്കിടെ യൂറോപ്യൻ വമ്പന്മാരായ പിഎസ്‌ജി, ബയേൺ മ്യൂണിക്ക്, ചെൽസി എന്നിവരോട് സംസാരിച്ചിട്ടുണ്ടെന്നും 90min മനസിലാക്കുന്നു.

അതേ സമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ പ്രധാന റോളാണ് റൊണാൾഡോക്കുള്ളതെന്നാണ് 90min വൃത്തങ്ങൾ മനസിലാക്കുന്നത്.
റൊണാൾഡോയെ വിൽക്കാനില്ലെന്നും അടുത്ത സീസൺ മുഴുവൻ താരം ക്ലബിനൊപ്പം ഉണ്ടാകുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്തു നിൽക്കുന്ന വ്യക്തികൾ വെളിപ്പെടുത്തിയെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.


facebooktwitterreddit