ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശു മരിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ജോര്‍ജിന റോഡ്രിഗസ് ദമ്പതികളുടെ നവജാത ശിശു മരിച്ചു. റൊണാള്‍ഡോയാണ് സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞ് മരിച്ച കാര്യം അറിയിച്ചത്.
പ്രസവത്തിൽ ഇരട്ടക്കുട്ടികൾ ഉണ്ടായിരുന്നതിലെ ആണ്‍കുട്ടിയാണ് മരിച്ചതെന്നാണ് ക്രിസ്റ്റ്യാനോ അറിയിച്ചത്. ഇരട്ടക്കുട്ടികളില്‍ പെണ്‍കുട്ടി സുഖമായിരിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "ഞങ്ങളുടെ ആണ്‍കുഞ്ഞിന്റെ വേര്‍പാട് വളരെ ദുഖത്തോടെ അറിയിക്കുന്നു.
— Cristiano Ronaldo (@Cristiano) April 18, 2022
"ഏതൊരു രക്ഷിതാവിനും അനുഭവപ്പെടുന്ന ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ച് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കരുത്ത് നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവര്‍ നല്‍കിയ എല്ലാ പരിചരണത്തിനും പിന്തുണക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ തകര്‍ന്നുപോയി, ഞങ്ങളുടെ കുഞ്ഞേ നീ ഞങ്ങളുടെ മാലാഖയാണ്. ഞങ്ങള്‍ നിന്നെ എന്നെന്നും സ്‌നേഹിക്കും," റൊണാള്‍ഡോ കുറിച്ചു.
ഇപ്പോള്‍ പ്രസവിച്ചതുള്‍പ്പെടെ ആറ് മക്കളുടെ പിതാവാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോ ജൂനിയറാണ് താരത്തിന്റെ മൂത്തമകന്‍. ഇവ, മാറ്റിയോ എന്ന് പേരുള്ള മറ്റൊരു ഇരട്ടക്കുട്ടികളും, അലാന മാര്‍ട്ടിന എന്ന പേരിലുള്ള മറ്റൊരു മകളും ക്രിസ്റ്റ്യാനോക്കുണ്ട്.