Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനോടടുത്ത് റൊണാൾഡോ; താരം വ്യക്തിഗത വ്യവസ്ഥകൾ അംഗീകരിച്ചതായി റിപോർട്ടുകൾ

Gokul Manthara
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A / Quality Sport Images/Getty Images
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ താല്പര്യപ്പെടുന്ന പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. റോണോയെ സ്വന്തമാക്കാൻ അരയും തലയും മുറുക്കി സിറ്റി രംഗത്തുണ്ടെന്ന് ഇന്നലെ സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവകരമായി ഫുട്ബോൾ പ്രേമികൾ കാണാൻ തുടങ്ങി.

തന്നെ സ്വന്തമാക്കാൻ രംഗത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുമായി ക്ലബ്ബിലെ തന്റെ പങ്കിനെക്കുറിച്ച് റൊണാൾഡോ സംസാരിച്ചെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ. ക്ലബ്ബുമായുള്ള വ്യക്തിഗത വ്യവസ്ഥകൾ താരം അംഗീകരിച്ചതായും ഇതിനൊപ്പം ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനോട് വളരെ അടുത്തു കഴിഞ്ഞെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണിവ‌.

മാഞ്ചസ്റ്റർ സിറ്റിയും, യുവന്റസും തമ്മിൽ റൊണാൾഡോയുടെ ഫീസ് സംബന്ധിച്ച ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ഇരു കൂട്ടരും തമ്മിൽ ധാരണയിലെത്തുന്നതോടെ കരാർ യാഥാർഥ്യമാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. എന്തായാലും വരും മണിക്കൂറുകളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം റൊണാൾഡോയെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെങ്കിലും ട്രാൻസ്ഫർ ഫീ നൽകി അദ്ദേഹത്തെ വാങ്ങാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യമില്ലെന്നായിരുന്നു നേരത്തെ സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്തത്. പക്ഷേ റോണോയെ കൈമാറുമ്പോൾ 25 മില്ല്യൺ യൂറോയെങ്കിലും ട്രാൻസ്ഫർ ഫീ ഇനത്തിൽ യുവന്റസ് ആഗ്രഹിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഓരോ മണിക്കൂറിലും സ്ഥിതി ഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ റൊണാൾഡോയുടെ ഭാവി കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണണം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit