Football in Malayalam

അടുത്ത മാസം നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യൻ റൊമേരോ പുറത്ത്

Sreejith N
Argentina v Brazil - FIFA World Cup Qatar 2022 Qualifier
Argentina v Brazil - FIFA World Cup Qatar 2022 Qualifier / Daniel Jayo/GettyImages
facebooktwitterreddit

അടുത്ത മാസം നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും പ്രതിരോധനിര താരമായ ക്രിസ്റ്റ്യൻ റൊമേരോ പുറത്ത്. പരിക്കിനെ തുടർന്ന് പുറത്തിരിക്കുന്ന മുൻ അറ്റലാന്റ താരത്തെ പരിശീലകൻ ലയണൽ സ്‌കലോണി ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് അർജന്റീനിയൻ മാധ്യമം ടൈക് സ്പോർടാണ് വെളിപ്പെടുത്തിയത്.

ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് കഴിഞ്ഞ മാസം മുതൽ താരം ഒരു മത്സരത്തിലും കളിച്ചിട്ടില്ല. ജനുവരി, ഫെബ്രുവരി വരെ താരം പരിക്കേറ്റു പുറത്തിരിക്കാൻ സാധ്യതയുണ്ടെന്ന് റൊമേരോയുടെ ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ പരിശീലകൻ അന്റോണിയോ കോണ്ടെ പറഞ്ഞിരുന്നു. താരം അടുത്ത മാസം നടക്കാനിരിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ജനുവരി 28നും ഫെബ്രുവരി രണ്ടിനുമാണ് അർജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ആദ്യ മത്സരത്തിൽ അർജന്റീന ചിലിയെയും രണ്ടാമത്തെ മത്സരത്തിൽ കൊളംബിയയെയും നേരിടും. നേരത്തെ തന്നെ അർജന്റീന ലോകകപ്പ് യോഗ്യത നേടിയതിനാൽ റൊമേരോയുടെ അഭാവം ടീമിനെ ബാധിക്കില്ല.

facebooktwitterreddit