Football in Malayalam

താൻ ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന് ലയണൽ മെസ്സി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി ക്രിസ്ത്യൻ റൊമേറോ

Ali Shibil Roshan
Cristian Romero reveals Lionel Messi wanted him to join Barcelona
Cristian Romero reveals Lionel Messi wanted him to join Barcelona / Alexandre Schneider/Getty Images
facebooktwitterreddit

താൻ ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന് ലയണൽ മെസ്സി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി അർജന്റീന പ്രതിരോധതാരം ക്രിസ്ത്യൻ റൊമേറോ.

നിലവിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇറ്റാലിയൻ ക്ലബായ അറ്റലാന്റയിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്സ്പറിലേക്ക് ചേക്കേറിയ റൊമേറോയെ ബാഴ്‌സലോണയുമായി ചേർത്ത് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു.

താൻ ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന് മെസ്സി ആഗ്രഹിച്ചിരുന്നതായി റോമെറോ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. "ഞാൻ ബാഴ്‌സലോണയിൽ ചേരണമെന്നും, അദ്ദേഹത്തിന്റെ സഹതാരമാകണമെന്നും മെസ്സി ആഗ്രഹിച്ചിരുന്നെന്ന് ചിന്തിക്കുന്നത് മതിപ്പുളവാക്കുന്നതാണ്," 23കാരനായ താരം റേഡിയോ എഎം 550നോട് പറഞ്ഞു.

അതേ സമയം, സാമ്പത്തികപരവും, ഘടനാപരവുമായ തടസങ്ങൾ മൂലം പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സലോണ പ്രഖ്യാപിച്ചതിന് പിന്നാലെ മെസ്സി രണ്ട് വർഷ കരാറിൽ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ്-ജെർമനിലേക്ക് ചേക്കേറിയിരുന്നു. മെസ്സി ബാഴ്‌സ വിട്ട രീതിയിൽ തനിക്ക് സങ്കടമുണ്ടെന്നും, അദ്ദേഹം എക്കാലവും കാറ്റലൻ ക്ലബിനൊപ്പം തുടരുമെന്നാണ് താൻ കരുതിയിരുന്നതെന്നും റൊമേറോ പറഞ്ഞു.

"ലിയോ ബാഴ്‌സലോണ എങ്ങനെ വിട്ടുപോയി എന്നതിൽ എനിക്ക് അൽപ്പം സങ്കടമുണ്ട്. അദ്ദേഹം എക്കാലവും ബാഴ്‌സലോണയിൽ തുടരുമെന്നാണ് ഞാൻ കരുതിയത്," റൊമേറോ പറഞ്ഞു.

അതേ സമയം, പിഎസ്‌ജിയിലേക്ക് ചേക്കേറിയതിന് ശേഷം ഇത് വരെയും അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മെസ്സി അടുത്ത ആഴ്ച നടക്കുന്ന റെയിംസിനെതിരെയുള്ള ലീഗ് വൺ മത്സരത്തിൽ ഫ്രഞ്ച് ക്ലബിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയേക്കും. റെയിംസിനെതിരെ മെസ്സി കളിച്ചേക്കുമെന്ന പ്രതീക്ഷ പിഎസ്‌ജി പരിശീലകൻ മൗറിസിയോ പോച്ചട്ടീനോ പങ്ക് വെക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit