മെസിയും എംബാപ്പയും നെയ്മറും മാത്രമല്ല, പിഎസ്ജിയെ നേരിടുമ്പോഴുള്ള പ്രധാന ആശങ്ക വെളിപ്പെടുത്തി ക്വാർട്ടുവ


ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ നേരിടുമ്പോഴുള്ള പ്രധാന ആശങ്ക വെളിപ്പെടുത്തി റയൽ മാഡ്രിഡ് താരമായ തിബോ ക്വാർട്ടുവ. ഫെബ്രുവരി പതിനഞ്ചിനു രാത്രി പിഎസ്ജിയുടെ മൈതാനത്തു വെച്ചു നടക്കുന്ന മത്സരം ഈ സീസണിൽ ആരാധകർ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം കൂടിയാണ്.
സ്പാനിഷ് മാധ്യമമായ എഎസിനോട് സംസാരിക്കുമ്പോഴാണ് പിഎസ്ജിയെ നേരിടാൻ അവരുടെ മൈതാനത്ത് ഇറങ്ങുമ്പോഴുള്ള പ്രധാന ആശങ്ക ക്വാർട്ടുവ വെളിപ്പെടുത്തിയത്. ലയണൽ മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ മുന്നേറ്റനിര താരങ്ങളുള്ള ടീമിന്റെ എല്ലാ നിരയിലും മികച്ച താരങ്ങളുണ്ടെന്നത് റയലിനു ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നാണ് ക്വാർട്ടുവ പറയുന്നത്.
Thibaut Courtois is hyping up the massive match between Real Madrid and PSG! ??
— SPORTbible (@sportbible) January 28, 2022
Mauricio Pochettino just needs to stick these quotes up on the dressing room wall to get his players motivated. Team talk sorted... ?https://t.co/XWzo4STuik
"പിഎസ്ജിക്ക് ലയണൽ മെസി, എംബാപ്പെ, നെയ്മർ തുടങ്ങിയ മികച്ച താരങ്ങൾ സ്വന്തമായുണ്ട്. എന്നാലവർ അതിനുമപ്പുറത്താണ്, പൂർണതയുള്ള ഒരു സംഘമാണവരുടേത്. മികച്ച പ്രതിഭയുള്ള താരങ്ങൾ അവരുടെ എല്ലാ നിരയിലുമുണ്ട്." താരം പറഞ്ഞു. അതേസമയം വ്യക്തികൾക്കുപരിയായി ഒറ്റക്കെട്ടായൊരു ടീമായി മാറേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
"എന്നാലിപ്പോഴത്തെ ഫുട്ബോൾ വ്യക്തികളേക്കാൾ ഒരു ടീമാണ്. കാരണം നിങ്ങൾ ആരെയെങ്കിലും പ്രത്യേകിച്ച് ഭയപ്പെടുമ്പോൾ, മറ്റൊരാൾ പ്രത്യക്ഷപ്പെട്ട് കാര്യങ്ങൾ സങ്കീർണമാക്കും. കഴിവുള്ള ഒരു കളിക്കാരന് ഒന്നുമില്ലായ്മയിൽ നിന്നും ഗോൾ കണ്ടെത്താൻ കഴിയും. എന്നാൽ ടീമെന്ന നിലയിലുള്ള ഗുണങ്ങളെ തടുക്കുന്ന കാര്യത്തിലാണ് കൂടുതൽ ആശങ്ക വേണ്ടത്." ക്വാർട്ടുവ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വർഷമായി ചാമ്പ്യൻസ് ലീഗിൽ വളരെ മികച്ച പ്രകടനം നടത്തുന്ന ടീമാണ് പിഎസ്ജി. കഴിഞ്ഞ സീസണിൽ അവർ സെമിയിൽ സിറ്റിയോട് തോറ്റു പുറത്തായപ്പോൾ അതിനു മുൻപത്തെ സീസണിൽ റണ്ണേഴ്സ് അപ്പായിരുന്നു. എന്നാൽ ഈ സീസണിൽ ആധികാരികമായ പ്രകടനം നടത്താൻ ടീമിനു കഴിഞ്ഞിട്ടില്ലെന്നത് റയലിനു പ്രതീക്ഷയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.