കോപ്പ ലിബർട്ടഡോസ് മത്സരത്തിൽ വിവാദം, സംഘർഷം; എതിരാളികളുടെ ഡ്രസിങ് റൂമിലേക്ക് ഇരച്ചു കയറിയ ബൊക്ക താരങ്ങൾ അറസ്റ്റിൽ


യുവേഫ ചാമ്പ്യൻസ് ലീഗിനു സമാനമായ രീതിയിൽ ലാറ്റിനമേരിക്കയിൽ നടക്കുന്ന ടൂർണമെന്റായ കോപ്പ ലിബർട്ടഡോസിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിവാദവും മത്സരത്തിനു ശേഷം കടുത്ത സംഘർഷവും അരങ്ങേറി. അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്സും ബ്രസീലിയൻ ക്ലബായ അത്ലറ്റികോ മിനേറോയും തമ്മിൽ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ അത്ലറ്റികോ മിനേറോ വിജയിച്ചതോടെയാണ് അസാധാരണ സംഭവങ്ങൾ ഉണ്ടായത്.
ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് അത്ലറ്റികോ മിനേറോ വിജയിച്ചത്. എന്നാൽ മത്സരത്തിൽ നേടിയ രണ്ടു ഗോളുകൾ വീഡിയോ റഫറി ഒഴിവാക്കി ബ്രസീലിയൻ ക്ലബ്ബിനെ സഹായിച്ചതാണ് തങ്ങളുടെ തോൽവിക്കും പുറത്താവലിനും കാരണമായതെന്നു പറഞ്ഞ് ബൊക്ക ജൂനിയേഴ്സ് താരങ്ങൾ തന്നെയാണ് സംഘർഷം ആരംഭിച്ചത്.
Chaos in Brazil as Boca Juniors were knocked out of the Copa Libertadores by a VAR decision and all hell broke loose after the game..
— Footy Accumulators (@FootyAccums) July 21, 2021
8 of their players & staff were arrested by Brazilian police.
???pic.twitter.com/bIZFdrWrpU
മത്സരത്തിനു പിന്നാലെ അത്ലറ്റികോ മിനെറോയുടെ ഡ്രസിങ് റൂമിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച ബൊക്ക ജൂനിയേഴ്സ് താരങ്ങൾ ബ്രസീലിയൻ ക്ലബിന്റെ താരങ്ങളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സ്റ്റേഡിയം സെക്യൂരിറ്റി ഇടപെട്ടിട്ടും നിയന്ത്രിക്കാൻ കഴിയാതെ വന്നതിനാൽ പൊലീസിനു താരങ്ങൾക്കെതിരെ കണ്ണീർവാതകം പ്രയോഗിക്കേണ്ടി വരികയും ചെയ്തു.
Boca Juniors players attacking the Atletico Mineiro team and staff and having to be tear-gassed after their Copa Libertadores defeat on penalties.pic.twitter.com/wWlARXw4dm
— Sam Street (@samstreetwrites) July 21, 2021
പോലീസിന്റെ കണ്ണീർ വാതക പ്രയോഗത്തെയും താരങ്ങൾ അക്രമാസക്തമായാണ് നേരിട്ടത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കോസ് റോഹോ പോലീസുകാർക്കെതിരെ ഫയർ എസ്റ്റിങ്കുഷർ വലിച്ചെറിഞ്ഞപ്പോൾ മറ്റു താരങ്ങളും കിട്ടാവുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞും ബാരിക്കേഡുകളും ഷീൽഡുകളും തകർത്തതും അക്രമത്തിൽ പങ്കാളികളായി.
Scenes after Boca Juniors’ #CopaLibertadores elimination at the hands of Atletico Mineiro.
— Sacha Pisani (@Sachk0) July 21, 2021
Boca tried to storm into Galo’s dressing room ??pic.twitter.com/jsjRAll57c
ബ്രസീലിലെ ബെല്ലോ ഹൊറിസോണ്ടോയിൽ വെച്ചു നടന്ന മത്സരത്തിനു ശേഷമുണ്ടായ അതിക്രമത്തിൽ എട്ടോളം പേരെ അറസ്റ്റു ചെയ്ത പോലീസ് മൂന്നു ബൊക്ക ജൂനിയേഴ്സ് താരങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. കൂടുതൽ താരങ്ങൾക്കെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടോയെന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം തീരുമാനിക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.