Football in Malayalam

കോപ്പ അമേരിക്ക: അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരങ്ങൾ തീരുമാനിച്ചു

Sreejith N
FBL-FRIENDLY-BRA-ARG
FBL-FRIENDLY-BRA-ARG / FAYEZ NURELDINE/Getty Images
facebooktwitterreddit

ഈ വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന, ബ്രസീൽ ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ തീരുമാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ നടക്കുന്ന നാല് മത്സരങ്ങളിൽ ചിലി, യുറുഗ്വായ്, പാരഗ്വായ്, ബൊളീവിയ എന്നീ ടീമുകളെയാണ് അർജന്റീന നേരിടുന്നത്. കഴിഞ്ഞ വർഷം നടക്കാനിരുന്ന് കോവിഡ് പ്രതിസന്ധി മൂലം മാറ്റി വെച്ച ടൂർണമെന്റാണ് ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്നത്.

അതേസമയം കഴിഞ്ഞ തവണത്തെ ജേതാക്കളായ ബ്രസീൽ ഗ്രൂപ്പിൽ നേരിടുന്നത് വെനസ്വല, പെറു, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളെയാണ്. ടൂർണമെന്റിൽ പങ്കെടുക്കാനിരുന്ന അതിഥി രാജ്യങ്ങളായ ഓസ്‌ട്രേലിയയും ഖത്തറും പിന്മാറിയതോടെ പത്ത് രാജ്യങ്ങളാണ് കോപ്പ അമേരിക്ക കിരീടത്തിനായി പോരാടുക.

പത്ത് രാജ്യങ്ങളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൽ നാല് ടീമുകൾ നോക്ക്ഔട്ട് റൗണ്ടിലേക്ക് മുന്നേറും. രണ്ടു തവണ അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടമോഹങ്ങൾ ഫൈനലിൽ തകർത്ത ചിലിക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരമെന്നത് ശ്രദ്ധേയമാണ്.

അർജന്റീനയുടെ മത്സരങ്ങൾ:

ജൂൺ 14: അർജന്റീന vs ചിലി

ജൂൺ 18: അർജന്റീന vs യുറുഗ്വായ്

ജൂൺ 21: അർജന്റീന vs പരാഗ്വായ്

ജൂൺ 28: അർജന്റീന vs ബൊളീവിയ

ബ്രസീലിന്റെ മത്സരങ്ങൾ:

ജൂൺ 14: ബ്രസീൽ vs വെനസ്വല

ജൂൺ 19: പെറു vs ബ്രസീൽ

ജൂൺ 25: കൊളംബിയ vs ബ്രസീൽ

ജൂൺ 29: ഇക്വഡോർ vs ബ്രസീൽ

facebooktwitterreddit