Main Stories

കോപ്പ അമേരിക്ക 2021: മത്സരങ്ങൾ, ഇന്ത്യയിലെ മത്സരസമയമടക്കമുള്ള വിവരങ്ങൾ

Sreejith N
Brazil v Argentina: Semi Final - Copa America Brazil 2019
Brazil v Argentina: Semi Final - Copa America Brazil 2019 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

ദേശീയ ടീമുകളിൽ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള അർജന്റീനയും ബ്രസീലും പോരാടുന്നതു കൊണ്ടു തന്നെ കോപ്പ അമേരിക്ക ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നാണ്. യൂറോപ്യൻ ഫുട്ബോൾ അതിന്റെ പരിസമാപ്‌തിയിലേക്ക് അടുത്തു കൊണ്ടിരിക്കെ ജൂണിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഫുട്ബോൾ ആരാധകരുടെ ആവേശം കെടാതെ സൂക്ഷിക്കും.

കഴിഞ്ഞ വർഷം ജൂണിൽ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു. അർജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കാനിരുന്ന ടൂർണമെന്റിന്റെ മത്സരങ്ങളെല്ലാം ബ്രസീലിൽ വെച്ചു സംഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം.

പത്തു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അഞ്ചു വീതം ടീമുകളുള്ള രണ്ടു ഗ്രൂപ്പിലാണ് ആദ്യ ഘട്ട പോരാട്ടങ്ങൾ നടക്കുക. ഇന്ത്യയിലെ നിരവധി ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റിലെ മത്സരങ്ങളും ഇന്ത്യയിലെ മത്സരസമയവും ടെലികാസ്റ്റ് വിവരങ്ങളും:

ഗ്രൂപ്പ് സ്റ്റേജ്

മാച്ച് ഡേ 1

ജൂൺ 14, തിങ്കളാഴ്‌ച: ബ്രസീൽ vs വെനെസ്വല - 2.30 AM

ജൂൺ 14, തിങ്കളാഴ്‌ച: കൊളംബിയ vs ഇക്വഡോർ - 5.30 AM

ജൂൺ 15, ചൊവ്വാഴ്‌ച: അർജന്റീന vs ചിലി - 2.30 AM

ജൂൺ 15, ചൊവ്വാഴ്‌ച: പരാഗ്വായ് vs ബൊളീവിയ - 5.30 AM

മാച്ച്‍ ഡേ 2

ജൂൺ 18, വെള്ളിയാഴ്‌ച: കൊളംബിയ vs വെനെസ്വല - 2.30 AM

ജൂൺ 18, വെള്ളിയാഴ്‌ച: പെറു vs ബ്രസീൽ - 5.30 AM

ജൂൺ 19, ശനിയാഴ്‌ച: ചിലി vs ബൊളീവിയ - 2.30 AM

ജൂൺ 19, ശനിയാഴ്‌ച: അർജന്റീന vs യുറുഗ്വായ് - 5.30 AM

മാച്ച് ഡേ 3

ജൂൺ 21, തിങ്കളാഴ്‌ച: വെനെസ്വല vs ഇക്വഡോർ - 2.30 AM

ജൂൺ 21, തിങ്കളാഴ്‌ച: കൊളംബിയ vs പെറു - 5.30 AM

ജൂൺ 22, ചൊവ്വാഴ്‌ച: യുറുഗ്വായ് vs ചിലി - 2.30 AM

ജൂൺ 22, ചൊവ്വാഴ്‌ച: അർജന്റീന vs പരാഗ്വായ് - 5.30 AM

മാച്ച് ഡേ 4

ജൂൺ 24, വ്യാഴാഴ്‌ച: ഇക്വഡോർ vs പെറു - 2.30 AM

ജൂൺ 24, വ്യാഴാഴ്‌ച: കൊളംബിയ vs ബ്രസീൽ - 5.30 AM

ജൂൺ 25, വെള്ളിയാഴ്‌ച: ബൊളീവിയ vs യുറുഗ്വായ് - 2.30 AM

ജൂൺ 25, വെള്ളിയാഴ്‌ച: ചിലി vs പാരഗ്വായ് - 5.30 AM

മാച്ച് ഡേ 5

ജൂൺ 28, തിങ്കളാഴ്‌ച: ഇക്വഡോർ vs ബ്രസീൽ - 2.30 AM

ജൂൺ 28, തിങ്കളാഴ്‌ച: വെനെസ്വല vs പെറു - 2.30 AM

ജൂൺ 29, ചൊവ്വാഴ്‌ച: അര്ജന്റീന vs ബൊളീവിയ - 5.30 AM

ജൂൺ 29, ചൊവ്വാഴ്‌ച: യുറുഗ്വായ്‌ vs പരാഗ്വായ് - 5.30 AM

നോക്ക്ഔട്ട് സ്റ്റേജ്

ക്വാർട്ടർ ഫൈനൽ

ജൂലൈ 3, ശനിയാഴ്‌ച: ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് എ മൂന്നാം സ്ഥാനക്കാർ - 2.30 AM

ജൂലൈ 3, ശനിയാഴ്‌ച: ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാർ vs ഗ്രൂപ്പ് എ നാലാം സ്ഥാനക്കാർ - 5.30 AM

ജൂലൈ 4, ഞായറാഴ്‌ച: ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാർ - 4.30 AM

ജൂലൈ 4, ഞായറാഴ്‌ച: ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാർ - 4.30 AM

സെമി ഫൈനൽ

ജൂലൈ 6, ചൊവ്വാഴ്ച: ക്വാർട്ടർ ഫൈനൽ 1 വിജയി vs ക്വാർട്ടർ ഫൈനൽ 2 വിജയി - 4.30 AM

ജൂലൈ 7, ബുധനാഴ്ച: ക്വാർട്ടർ ഫൈനൽ 3 വിജയി vs ക്വാർട്ടർ ഫൈനൽ 4 വിജയി - 6.30 AM

തേർഡ് പ്ലേസ് പ്ലേയോഫ്‌

ജൂലൈ 10, ശനിയാഴ്ച - 5.30 AM

ഫൈനൽ

ജൂലൈ 11, ഞായറാഴ്‌ച - 5.30 AM

ഇന്ത്യയിൽ കോപ്പ അമേരിക്ക മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നത് സോണി പിക്‌ചേഴ്‌സാണ്. സോണി ടെൻ, സോണി സിക്‌സ് മുതലായ ചാനലുകളിലൂടെയായിരിക്കും സംപ്രേക്ഷണം ഉണ്ടാവുക.

facebooktwitterreddit