PSG

പിഎസ്‌ജിയുടെ ഓഫർ നിരസിക്കാനുള്ള കാരണം വെളിപ്പെടുത്തി അന്റോണിയോ കോണ്ടെ

Sreejith N
Antonio Conte Reveals Why He Rejected PSG
Antonio Conte Reveals Why He Rejected PSG / Ryan Pierse/GettyImages
facebooktwitterreddit

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോടു തോറ്റു പുറത്തായപ്പോൾ തന്നെ പോച്ചട്ടിനോയുടെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അർജന്റീനിയൻ പരിശീലകനു പകരക്കാരനായി ഇറ്റാലിയൻ പരിശീലകനായ അന്റോണിയോ കോണ്ടെയെ എത്തിക്കാനും പിഎസ്‌ജിക്ക് പദ്ധതിയുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത ടോട്ടനം ഹോസ്‌പർ പരിശീലകനായ കോണ്ടെ ഇംഗ്ലണ്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫുട്ബോൾ ലണ്ടനോട് സംസാരിക്കുമ്പോൾ അതിന്റെ കാരണം കോണ്ടെ വെളിപ്പെടുത്തി.

"ഞങ്ങൾ പ്രോജക്റ്റ് ആരംഭിച്ചിട്ടേയുള്ളുവെന്നതാണ് അതിനു പ്രധാന കാരണം. ടോട്ടനവുമായി ഞാൻ രണ്ടു വർഷത്തെ കരാറാണ് ഒപ്പിട്ടത്, അതിനു ശേഷം ഞാൻ ക്ലബുമായി സംസാരിച്ചപ്പോൾ വളരെ പ്രധാനപ്പെട്ട ഒന്ന് നിർമിക്കണമെന്ന് ഞങ്ങൾക്ക് തോന്നി."

"അതൊരിക്കലും എളുപ്പമാവില്ലെന്ന് ഞങ്ങൾക്കറിയാം. കാരണം ഇംഗ്ലണ്ടിൽ കഴിഞ്ഞ സീസണിൽ മൂന്നു ടീമുകളാണ് ഞങ്ങൾക്കു മുന്നിൽ ഫിനിഷ് ചെയ്‌തത്‌." ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു.

കോണ്ടെ നിരസിച്ചതോടെ നീസിന്റെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറെയാണ് പിഎസ്‌ജി പുതിയ പരിശീലകനായി നിയമിച്ചത്. അതിനു പുറമെ ടീമിന്റെ സ്പോർട്ടിങ് ഡയറക്റ്ററേയും മാറ്റി വരുന്ന സീസണിൽ പുതിയൊരു തുടക്കമാണ് ഫ്രഞ്ച് ക്ലബ് പദ്ധതിയിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit