Football in Malayalam

എന്ത് കൊണ്ടാണ് മുഹമ്മദ് സലാ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാകുന്നതെന്ന് വ്യക്തമാക്കി അന്റോണിയോ കോണ്ടെ

Haroon Rasheed
Liverpool v Newcastle United - Premier League
Liverpool v Newcastle United - Premier League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ നെടുംതൂണായി കളിക്കുന്ന താരമാണ് ഈജിപ്തില്‍ നിന്നുള്ള മുഹമ്മദ് സലാ. സീസണില്‍ ഇതുവരെ 23 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയ സലാ എങ്ങനെയാണ് ലോകത്തിലെ മികച്ച താരങ്ങളിൽ ഒന്നാകുന്നതെന്ന് വ്യക്തമാക്കുകായണ് ടോട്ടനം പരിശീലകനായ അന്റോണിയോ കോണ്ടെ.

പ്രീമിയര്‍ ലീഗില്‍ നാളെ നടക്കാനിരിക്കുന്ന ടോട്ടനം - ലിവര്‍പൂള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്ടെ ഇക്കാര്യം വ്യക്തമാക്കിയത്. "അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന് ഞാൻ കരുതുന്നു. കാരണം നമ്മൾ കണ്ട മത്സരങ്ങളിൽ അദ്ദേഹം ഗോള്‍ നേടുകയോ അസിസ്റ്റ് നല്‍കുകയോ ചെയ്യുന്നു. അദ്ദേഹം ഒരു നിർണായക താരമാണ്. പന്ത് ലഭിക്കുമ്പോഴെല്ലാം, അവൻ ഒരു അപകടകാരിയാണ്," കോണ്ടെ വ്യക്തമാക്കി.

"അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്, ഇറ്റലിയിൽ ഞാൻ (അവനെതിരെ പരിശീലിപ്പിച്ചത്) ഓർക്കുന്നു. ഇപ്പോള്‍ അവിശ്വസനീയമായ പുരോഗതിയാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്. എല്ലാ മത്സരങ്ങളിലും നിര്‍ണായക സാന്നിധ്യമാകുന്ന താരം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു," കോണ്ടെ കൂട്ടിച്ചേര്‍ത്തു.

2021/22 സീസണിൽ 23 മത്സരങ്ങളിൽ നിന്നായി ലിവർപൂളിന് വേണ്ടി 22 ഗോളുകൾ നേടിയിട്ടുള്ള താരം മിന്നും ഫോമിലാണ്. 17 ലീഗ് മത്സരങ്ങളിൽ നിന്ന് 15 ഗോളുകളുമായി പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ് സലാ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit