Football in Malayalam

യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഈ വർഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ മെസി മുന്നിൽ, റൊണാൾഡോ അഞ്ചാമത്

Sreejith N
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

2021 ആരംഭിച്ചതിനു ശേഷം യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്തു താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ ബാഴ്‌സലോണ നായകനായ ലയണൽ മെസി ഒന്നാം സ്ഥാനത്ത്. സിഐഇഎസ് ഫുട്ബോൾ ഒബ്‌സർവേറ്ററി താരങ്ങളുടെ പൊസിഷൻ ഏതാണെന്നു പരിഗണിക്കാതെ പ്രകടനം മാത്രം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മെസി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്,

രണ്ടു വിഭാഗങ്ങളായാണ് താരങ്ങളുടെ പ്രകടനം കണക്കിലെടുക്കുന്നത്. ആദ്യത്തെ വിഭാഗത്തിൽ ഷോട്ടുകൾ, ബോൾ റികവറീസ്, ഗോളവസരങ്ങൾ സൃഷ്ടിക്കൽ, വിജയകരമായി പൂർത്തിയാക്കിയ പാസുകൾ മുതലായ വിവിധ കണക്കുകൾ പരിഗണിക്കുമ്പോൾ രണ്ടാമത്തെ വിഭാഗത്തിൽ താരങ്ങളുടെ പൊസിഷൻ, ടീമിന്റെ കേളീശൈലി എന്നിവയാണ് പരിഗണിക്കുന്നത്.

യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ നിന്നുമുള്ള 98 ക്ലബുകളുടെ 66 ശതമാനം മത്സരങ്ങൾ 2021ൽ പൂർത്തിയാക്കിയ എല്ലാ താരങ്ങളും പഠനത്തിന്റെ ഭാഗമായിരുന്നു. സീസണിന്റെ തുടക്കത്തിൽ പതറിയിരുന്ന മെസി പുതുവർഷത്തിനു ശേഷം നടത്തുന്ന മികച്ച പ്രകടനത്തിന്റെ ഭാഗമായി 92.5 ഇൻഡക്‌സ് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. റോബർട്ട് ലെവൻഡോസ്‌കി രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചാമതാണ്.

പ്രധാനപ്പെട്ട അഞ്ചു ലീഗുകളിലെ ആദ്യ പത്തു താരങ്ങളിൽ സ്പെയിനിൽ നിന്നും ജർമനിയിൽ നിന്നും മൂന്നു വീതവും ഇറ്റലി, ഇംഗ്ലണ്ട് എന്നിവയിൽ നിന്നും രണ്ടു താരങ്ങളുമാണ് ഇടം പിടിച്ചിരിക്കുന്നത്. നെയ്‌മർ, എംബാപ്പെ എന്നിവർ കളിക്കുന്ന ഫ്രഞ്ച് ലീഗിൽ നിന്നും ഒരാൾ പോലും ആദ്യ പത്ത് സ്ഥാനങ്ങളിലില്ല. പതിനൊന്നാം സ്ഥാനത്തുള്ള മൊണാക്കോ സെന്റർ ബാക്ക് ഗില്ലർമോ മാരിപ്പാനാണ് ലിസ്റ്റിൽ ആദ്യമുള്ള ലീഗ് വൺ താരം.

സിഐഇഎസ് ഫുട്ബോൾ ഒബ്സെർവേറ്ററിയുടെ 2021ൽ ഇതുവരെയുള്ള ഏറ്റവും മികച്ച താരങ്ങളുടെ പട്ടിക (താരം, ക്ലബ്, ലീഗ്, ഇൻഡക്‌സ് പോയിന്റ്, കളിച്ച മിനുട്ടുകൾ എന്ന ക്രമത്തിൽ)

1. ലയണൽ മെസി - ബാഴ്‌സലോണ - ലാ ലിഗ - 92.5 പോയിന്റ് - 998 മിനുട്ട്

2. റോബർട്ട് ലെവൻഡോസ്‌കി - ബയേൺ മ്യൂണിക്ക് - ബുണ്ടസ്‌ലിഗ - 89.5 പോയിന്റ് - 1106 മിനുട്ട്

3. ജോർജിന്യോ - ചെൽസി - പ്രീമിയർ ലീഗ് - 89.5 പോയിന്റ് - 799 മിനുട്ട്

4. റൂബൻ ഡയസ് - മാഞ്ചസ്റ്റർ സിറ്റി - പ്രീമിയർ ലീഗ് - 89.4 പോയിന്റ് - 1335 പോയിന്റ്

5. ക്രിസ്റ്റ്യാനോ റൊണാൾഡോ - യുവന്റസ് - സീരി എ - 89.3 പോയിന്റ് - 1191 പോയിന്റ്

6. നബീൽ ഫെക്കിർ - റയൽ ബെറ്റിസ്‌ - ലാ ലിഗ - 87.6 പോയിന്റ് - 892 പോയിന്റ്

7. ടോണി ക്രൂസ് - റയൽ മാഡ്രിഡ് - ലാ ലിഗ - 87.6 പോയിന്റ് - 905 പോയിന്റ്

8. ആന്ദ്രേ സിൽവ - ഐന്ത്രാഷട് ഫ്രാങ്ക്ഫുർട് - ബുണ്ടസ്‌ലിഗ - 87.4 പോയിന്റ് - 1047 മിനുട്ട്

9. ലോറെൻസോ ഇൻസിനെ - നാപോളി - സീരി എ - 87.0 പോയിന്റ് - 1096 മിനുട്ടുകൾ

10. ജാഡൻ സാഞ്ചോ - ബൊറൂസിയ ഡോർട്മുണ്ട് - ബുണ്ടസ്‌ലിഗ - 86.4 പോയിന്റ് - 878 മിനുട്ടുകൾ


facebooktwitterreddit