പിഎസ്ജിയിലെ തന്റെ ഒന്നാം നമ്പർ ഗോൾകീപ്പറെ തിരഞ്ഞെടുത്ത് ക്രിസ്റ്റഫെ ഗാൽട്ടിയർ

പി.എസ്.ജിയുടെ പുതിയ പരിശീലകന് ക്രിസ്റ്റഫെ ഗാള്‍ട്ടയർ ഫ്രഞ്ച് ക്ലബിലെ തന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായി ജിയാൻല്യൂജി ഡോണറുമ്മയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ലെക്വിപ്പ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അര്‍ജന്റൈന്‍ പരീശീലകന് മൗറീസിയോ പൊച്ചറ്റീനോക്ക് കീഴില്‍ ഡോണരുമ്മയും കെയ്ലർ നവാസും മാറിമാറിയായിരുന്നു ഗോള്‍കീപ്പറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. ഗാള്‍ട്ടിയറുടെ വരവോടെ ഇക്കാര്യത്തിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
35കാരനായ നവാസിനെ മാറ്റി 23കാരനായ ഡോണറുമ്മയെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്കീപ്പറാക്കുന്നതിനാണ് ഗാൽട്ടിയർക്കും, പിഎസ്ജിയുടെ പുതിയ ഫുട്ബോൾ അഡ്വൈസർ ലൂയിസ് കാംപോസിനും താത്പര്യം.
ഡോണറുമ്മ ക്ലബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാകണമെന്ന് കരുതുന്ന പിഎസ്ജി, എന്നാൽ ചില മേഖലകളിൽ താരം മെച്ചപ്പെടേണ്ടതുണ്ടെന്നും കരുതുന്നു. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ ഡോണറുമ്മ നടത്തിയത് പോലുള്ള പിഴവുകള്‍ താരത്തിൽ നിന്ന് ക്ലബ് ആഗ്രഹിക്കുന്നില്ല.
അതേ സമയം, കഴിഞ്ഞ സീസണില്‍ പൊച്ചറ്റീനോക്ക് കീഴില്‍ നവാസ് 26 മത്സരങ്ങളിൽ ഗോള്‍വല കാത്തപ്പോള്‍, 23 മത്സരങ്ങളിൽ ഡോണറുമ്മയും ഗോള്‍കീപ്പറുടെ റോളിലെത്തി. ഡോണറുമ്മയെ ഒന്നാം നമ്പർ ഗോള്‍കീപ്പറാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതോടെ നവാസിന് പുതിയ ക്ലബ് കണ്ടെത്തുക എന്നത് പി.എസ്.ജിക്ക് തലവേദനയാകും.
സീസണില്‍ 12 മില്യന്‍ യൂറോ വേതനം ലഭിക്കുന്ന നവാസിന് രണ്ട് വര്‍ഷത്തെ കരാര്‍ കൂടി പി.എസ്.ജിയില്‍ ബാക്കിയുണ്ട്. 2019ല്‍ റയല്‍ മാഡ്രിഡ് വിട്ട് പി.എസ്.ജിയിലെത്തിയ നവാസ് 106 മത്സരങ്ങളിലാണ് ഫ്രഞ്ച് ക്ലബിന്റെ ഗോൾവല കാത്തത്.