"കൂടുതൽ ഗോളുകൾ നേടണം"- ഇന്ത്യ കൂടുതൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിൽ സുനിൽ ഛേത്രി

Chhetri Hopes India Will Perform Better In Next Matches
Chhetri Hopes India Will Perform Better In Next Matches /
facebooktwitterreddit

ഇന്നലെ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ കംബോഡിയക്കെതിരെ വിജയം നേടി ഗ്രൂപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും വരുന്ന മത്സരങ്ങളിൽ ടീം കൂടുതൽ മികച്ച കളി കാഴ്‌ച വെക്കണമെന്നും കൂടുതൽ ഗോളുകൾ നേടാൻ ശ്രമിക്കണമെന്നും നായകൻ സുനിൽ ഛേത്രി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്കു വേണ്ടി രണ്ടു ഗോളുകളും നേടിയത് ഛേത്രിയായിരുന്നു.

തുടക്കം മുതൽ തന്നെ ഇന്ത്യ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പ്രതിരോധത്തിലും ടീം മികച്ചു നിന്നിരുന്നു. എന്നാൽ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ പിന്നിലുള്ള കംബോഡിയക്കെതിരെ കൃത്യമായി ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ ടീമിനു മികവ് പുലർത്താൻ കഴിഞ്ഞില്ല. ഗ്രൂപ്പിൽ വിജയവും ഗോളുകളും മുന്നിലെത്താൻ നിർണായകമാണ് എന്നിരിക്കെയാണ് ഛേത്രി കൂടുതൽ മികച്ച പ്രകടനം നടത്താൻ ആവശ്യപ്പെട്ടത്.

"ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞതിൽ ഇന്ത്യക്ക് വളരെയധികം സന്തോഷമുണ്ട്. ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഇതിനേക്കാൾ നന്നായി ചെയാൻ കഴിയും. ഞാൻ പരുക്കാനാവാൻ ശ്രമിക്കുകയല്ല. വളരെ പുഴുക്കളെ നിറഞ്ഞ കാലാവസ്ഥയുമായിരുന്നു, രണ്ടു ടീമുകൾക്കും അതങ്ങിനെ തന്നെ ആയിരിക്കും."

"ഈ കാലാവസ്ഥ കാരണം കളിയുടെ താളം അതുപോലെ നിലനിർത്താൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ഞാൻ ഒഴികഴിവു പറയുകയല്ല, പക്ഷെ ഒരു ക്ലീൻഷീറ്റും മൂന്നു പോയിന്റും നേടാൻ കഴിയുന്നത് പ്രധാനപ്പെട്ട കാര്യമാണ്, ഞങ്ങളത് ചെയ്‌തു. വീഡിയോ കണ്ട് പരിശീലകനു പലതും പറയാനുണ്ടാകും, പക്ഷെ നല്ലൊരു തുടക്കവും ക്ലീൻ ഷീറ്റും പ്രധാനപ്പെട്ട കാര്യമാണ്." ഛേത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ ഗോളുകൾ നേടാൻ ശ്രമിക്കണമെന്ന് ടീമിനോട് ആവശ്യപ്പെട്ട ഛേത്രി കംബോഡിയക്കെതിരെ നടന്ന മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. ഐഎസ്എൽ സീസൺ കഴിഞ്ഞതിനു ശേഷം പല താരങ്ങളും ഫിറ്റ്നസ് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ അടുത്ത മത്സരങ്ങളിൽ ഇലവനിൽ മാറ്റം ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.