Chelsea News

ചെല്‍സിയെ സ്വന്തമാക്കാന്‍ ബ്രിട്ടീഷ് ശതകോടീശ്വരനും രംഗത്ത്

Haroon Rasheed
Sir Jim Ratcliffe has made a sensational late bid to buy Chelsea
Sir Jim Ratcliffe has made a sensational late bid to buy Chelsea / Bryn Lennon/GettyImages
facebooktwitterreddit

വില്‍പനക്ക് വെച്ച ചെല്‍സി ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ശതകോടീശ്വരനായ സര്‍ ജിം റാറ്റ്ക്ലിഫും രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. 4 ബില്യന്‍ പൗണ്ടിലധികമുള്ള ബിഡാണ് റാറ്റ്ക്ലിഫ് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്ന് റോമന്‍ അബ്രമോവിച്ച് ക്ലബ് വില്‍പ്പനക്ക് വെച്ചിരുന്ന സമയത്ത് തന്നെ ക്ലബ് ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരില്‍ റാറ്റ്ക്ലിഫും ഉള്‍പ്പെടുമെന്ന് 90min നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം റാറ്റ്ക്ലിഫിന്റെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ കംപനി വക്താവ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ക്ലബ് വാങ്ങാന്‍ ഇപ്പോള്‍ റാറ്റ്ക്ലിഫ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ദി ടൈംസ് വ്യക്തമാക്കുന്നത്. ഇതോടെ സ്റ്റീഫന്‍ പഗ്ലിയൂക്ക, ടോസ് ബോഹ്ലി, സര്‍ മാര്‍ട്ടിന്‍ ബ്രൗട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യു.എസ് കണ്‍സോര്‍ഷ്യവുമായി ക്ലബ് സ്വന്തമാക്കുന്നതിന് വേണ്ടി റാറ്റ്ക്ലിഫ് ശക്തമായ മത്സരം നടത്തിയേക്കും.

"ഞങ്ങള്‍ ഇന്ന് രാവിലെ ക്ലബ് സ്വന്തമാക്കാന്‍ ഓഫര്‍ നല്‍കിയിട്ടുണ്ട്, ഞങ്ങള്‍ മാത്രമാണ് ബ്രിട്ടീഷ് ബിഡ്. ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ലണ്ടനില്‍ ഒരു മികച്ച ക്ലബ്ബ് സൃഷ്ടിക്കാന്‍ ശ്രമിക്കുക എന്നതാണ്. മറ്റ് വഴികളിലൂടെ ഞങ്ങള്‍ പണം സമ്പാദിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ലാഭലക്ഷ്യമില്ല," റാറ്റ്ക്ലിഫ് വ്യക്തമാക്കി.

നാല് ബില്യണിലധികം മൂല്യമുള്ള ബിഡില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വികസിപ്പിക്കുക, ടീം വികസിപ്പിക്കുക തുടങ്ങിയവാണ് പ്രധാന ലക്ഷ്യങ്ങള്‍.

റഷ്യയുടെ ഉക്രൈന്‍ അധിനിവേഷം കാരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നായിരുന്നു ചെല്‍സി ഉടമ അബ്രമോവിച്ച് ക്ലബ് വില്‍പ്പനക്ക് വെച്ചത്. ആദ്യം ബിഡ് സമര്‍പ്പിക്കാന്‍ ചുരുങ്ങിയ സമയമായിരുന്നു നില്‍കിയിരുന്നത്. പിന്നീട് സമയം വര്‍ധിപ്പിക്കുകയായിരുന്നു. ക്ലബ് സ്വന്തമാക്കുന്നതിന് വേണ്ടി അവസാന സമയത്താണ് റാറ്റ്ക്ലിഫ് ഇപ്പോള്‍ ബിഡ് സമര്‍പ്പിച്ചിട്ടുള്ളത്.


facebooktwitterreddit