Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി ബിഡ് സമർപ്പിക്കാൻ ചെൽസി തയ്യാർ, പിഎസ്‌ജി ഉടമകൾക്കും താരത്തിൽ താത്പര്യം

Chelsea are ready to lodge bid for Cristiano Ronaldo, who wants to leave Man Utd
Chelsea are ready to lodge bid for Cristiano Ronaldo, who wants to leave Man Utd / James Gill - Danehouse/GettyImages
facebooktwitterreddit

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്നും, പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയിൽ നിന്ന് താരത്തിനായുള്ള ഓഫർ അവർ സമീപഭാവിയിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും 90min മനസിലാക്കുന്നു.

നേരത്തെ, അനുയോജ്യമായ ഓഫർ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. റൊണാൾഡോ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പരിശീലകൻ എറിക് ടെൻ ഹാഗിനെയും ഞെട്ടിക്കുന്നതായിരുന്നു താരത്തിന്റെ തീരുമാനം.

റൊണാൾഡോയെ സ്വന്തമാക്കാനായി ഇത് വരെ ഒരു ടീമും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിച്ചിട്ടില്ലെങ്കിലും, പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിക്ക് താരത്തിൽ താത്പര്യമുണ്ട്.

റൊണാൾഡോയിലുള്ള താത്പര്യം ശക്തമാക്കാനും, താരത്തിനായി ഓഫർ സമർപ്പിക്കാനും ചെൽസി തയ്യാറാണെന്ന് 90min മനസിലാക്കുന്നു. ലോക കായികരംഗത്തെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിരസിക്കാൻ കഴിയാത്ത അത്രയും നല്ലതായാണ് ചെൽസിയുടെ സഹഉടമയും താത്കാലിക സ്പോർട്ടിങ് ഡയറക്ടറുമായ ടോഡ് ബോഹ്‍ലി കാണുന്നതെന്ന് ചെൽസിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

15 മില്യൺ പൗണ്ടിനടുത്ത് ട്രാൻസ്ഫർ ഫീ ലഭിച്ചാൽ റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, റൊണാൾഡോയെ സ്വന്തമാക്കാൻ താത്പര്യമുള്ളവർ താരത്തിന്റെ വമ്പൻ പ്രതിഫലം താങ്ങേണ്ടി വരും. പക്ഷെ, റൊണാൾഡോയിൽ താത്പര്യമുള്ള ക്ലബുകളോടെല്ലാം താരം ശമ്പളം കുറയ്ക്കുമെന്ന് താരത്തിന്റെ ഏജന്റായ മെൻഡസ് പറഞ്ഞിട്ടുണ്ട്.

അതേ സമയം, റൊണാൾഡോയിൽ പിഎസ്‌ജിയുടെ ഖത്തറി ഉടമകൾക്കും സജീവമായ താത്പര്യമുണ്ടെന്നും 90min മനസിലാക്കുന്നു. എന്നാൽ, പുതിയ പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറിനോ സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസിനും താരത്തെ ടീമിലെത്തിക്കാൻ താത്പര്യമുണ്ടോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ചുവന്ന ചെകുത്താന്മാർക്കായി 38 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിരുന്നു. എന്നാൽ, പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം സീസണാണ് കടന്നു പോയത്.

പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് കഴിഞ്ഞ സീസൺ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടില്ല. ഇത് ക്ലബ് വിടാനുള്ള റൊണാൾഡോയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത സീസണിൽ പ്രധാന കിരീടങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാടുമെന്നും റൊണാൾഡോ വിശ്വസിക്കുന്നില്ല.


facebooktwitterreddit