Chelsea News

റാഫിഞ്ഞക്കായി ലീഡ്‌സ് യുണൈറ്റഡുമായി ചെൽസി കരാറിലെത്തിയതായി റിപ്പോർട്ട്

Vaisakh. M
Chelsea sign Raphinha
Chelsea sign Raphinha / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ബ്രസീലിയൻ മുന്നേറ്റതാരം റാഫിഞ്ഞക്കായി ലീഡ്‌സ് യുണൈറ്റഡുമായി ചെൽസി കരാറിലെത്തിയതായി റിപ്പോർട്ട്. പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

 ആഡ് ഓൺസടക്കം 60/65 മില്യൺ യൂറോയുടെ ചെൽസിയുടെ പുതിയ ഓഫർ ലീഡ്‌സ് അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. കരാറിന്റെ വലിയൊരു ഭാഗം ഉടൻ തന്നെ ചെൽസി നൽകിയേക്കും. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പുതിയ ഉടമയായ ടോഡ് ബോഹ്‌ലിയും താരവുമായുള്ള വ്യക്തിഗത ചർച്ചകളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

റാഫിഞ്ഞക്കായി ആഴ്സണലും ലാലിഗ വമ്പന്മാരായ ബാഴ്സലോണയും രംഗത്തുണ്ടായിരുന്നു. ആഴ്സണൽ മണിക്കൂറുകൾക്ക് മുൻപ് നൽകിയ വാക്കാലുള്ള പുതിയ ഓഫർ ലീഡ്‌സ് നിരസിച്ചിരുന്നു. ബാഴ്സലോണയും അവസാനശ്രമം നടത്തിയെങ്കിലും ചെൽസിയുടെ പുതിയ ഓഫർ ലീഡ്‌സ് സ്വീകരിക്കുകയായിരുന്നു.

മുന്നേറ്റനിര ശക്തമാക്കാൻ റാഫിഞ്ഞയെക്കൂടാതെ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗിനായും ചെൽസി നീക്കങ്ങൾ ശക്തമാക്കുന്നുണ്ട്. താരത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ താരത്തിനായി പുതിയ ബിഡ് നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

facebooktwitterreddit