Football in Malayalam

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള ചെല്‍സിയുടെ സാധ്യത ലൈനപ്പ് അറിയാം

Haroon Rasheed
Chelsea romped to a 3-0 win over Leicester City in their previous Premier League fixture
Chelsea romped to a 3-0 win over Leicester City in their previous Premier League fixture / James Williamson - AMA/GettyImages
facebooktwitterreddit

പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സി ജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നത്. സ്വന്തം തട്ടകത്തില്‍ വെച്ച് മത്സരം നടക്കുന്നു എന്ന മുൻ‌തൂക്കം ബ്ലൂസിനുണ്ടെങ്കിലും, അവരെ വീഴ്ത്താൻ തക്ക കരുത്തുള്ള സ്‌ക്വാഡ് യുണൈറ്റഡിനുമുണ്ട്. അതിനാല്‍ നാളെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തീപാറുന്നൊരു മത്സരം പ്രതീക്ഷിക്കാം. യുണൈറ്റഡിനെതിരെയുള്ള ചെല്‍സിയുടെ സാധ്യതാ ഇലവന്‍ നമുക്കിവിടെ പരിശോധിക്കാം.

1. ഗോൾകീപ്പർ & പ്രതിരോധതാരങ്ങൾ

Edouard Mendy
Mendy has the joint-most clean-sheets in the Premier League this season / Nicolò Campo/GettyImages

എഡ്വാര്‍ഡ് മെന്‍ഡി (ഗോൾകീപ്പർ) - പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ക്ലീഷ് ഷീറ്റുള്ള ഗോള്‍കീപ്പര്‍ തന്നെയാകും ചുവന്ന ചെകുത്താന്‍മാര്‍ക്കെതിരേ നീലപ്പടയുടെ വലകാക്കുക.

തിയാഗോ സില്‍വ ( സെന്റര്‍-ബാക്ക്) - ചാംപ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തിയാഗോ സില്‍വയുടെ സാന്നിധ്യം ആദ്യ ഇലവനിൽ ഉറപ്പാണ്.

അന്റോണിയോ റുഡിഗര്‍ (സെന്റര്‍-ബാക്ക്) - പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ചെല്‍സിയുടെ പ്രതിരോധത്തിലെ സ്ഥിര സാന്നിധ്യം. സീസണില്‍ ഒരു മത്സരത്തില്‍ മാത്രമേ പുറത്തിരുന്നിട്ടുള്ളു.

ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സന്‍ (സെന്റര്‍-ബാക്ക്) - ചെൽസിയുടെ മൂന്നാം സെന്റർ-ബാക്കായി ക്രിസ്റ്റൻസൻ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയുണ്ട്.

2. മധ്യനിര താരങ്ങൾ & വിങ്-ബാക്ക്‌സ്

Callum Hudson-Odoi, Reece James
Reece James has been impressive for Chelsea this season / Visionhaus/GettyImages

റീസ് ജെയിംസ് (റൈറ്റ് വിങ് ബാക്ക്) - ഇത്തവണ പ്രീമിയര്‍ ലീഗില്‍ നാല് ഗോളുകളും നാല് അസിസ്റ്റുകളുമുള്ള താരം ചെല്‍സിയുടെ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.

ജോര്‍ജീഞ്ഞോ (സെൻട്രൽ മീഡ്ഫീല്‍ഡര്‍) - ബാലൺ ഡി ഓർ സാധ്യത കല്പിക്കപെടുന്ന താരം ചെൽസി നിരയിലെ സ്ഥിരസാന്നിധ്യമാണ്.

റൂബന്‍ ലോഫ്റ്റസ്-ചീക്ക് (സെൻട്രൽ മിഡ്ഫീല്‍ഡര്‍) - പരിക്കേറ്റ എന്‍ഗോളോ കാന്റെ കളിക്കുന്ന കാര്യം സംശയത്തിലാണ്. താരത്തിന്റെ അഭാവത്തിൽ ലോഫ്റ്റസ്-ചീക്ക് ആദ്യ ഇലവനിൽ ഇടം നേടിയേക്കും.

മാര്‍ക്കോസ് അലോന്‍സോ (ലെഫ്റ്റ് വിങ് ബാക്ക്) - ബെന്‍ ചില്‍വെല്ലിന് എ.എസി.എല്‍ ഇഞ്ചുറിയായതിനാല്‍ അലോന്‍സോയെ നാളെ കളത്തില്‍ പ്രതീക്ഷിക്കാം.

3. മുന്നേറ്റനിര താരങ്ങൾ

Callum Hudson-Odoi
Callum Hudson-Odoi is getting his chance at the moment / Visionhaus/GettyImages

മേസന്‍ മൗണ്ട് (സെക്കന്‍ഡറി സ്‌ട്രൈക്കര്‍) - സീസണില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും നാളെ ചെല്‍സിയുടെ മുന്നേറ്റത്തില്‍ താരവുമുണ്ടാകാനാണ് സാധ്യത.

ഹഡ്‌സണ്‍ ഒഡോയി (സെക്കന്‍ഡറി സ്‌ട്രൈക്കര്‍ ) - സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒഡോയിയെയും യുണൈറ്റഡിനെതിരെ തുടക്കം മുതൽ കളിക്കളത്തിൽ പ്രതീക്ഷിക്കാം.

കെയ് ഹാവര്‍ട്‌സ് ( സ്‌ട്രൈക്കര്‍) - ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് എതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന താരം, ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


facebooktwitterreddit