റഹീം സ്റ്റെർലിംഗിനായുള്ള ശ്രമങ്ങൾ ശക്തമാക്കി ചെൽസി


ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിംഗിനായി ചെൽസി മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ താരം ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് 90min മനസിലാക്കുന്നു.
2023ൽ കരാർ അവസാനിക്കുന്ന സ്റ്റെർലിംഗിനെ നിലനിർത്താൻ സിറ്റി ദീർഘാകാല കരാർ ഓഫർ ചെയ്തിട്ടുണ്ടെങ്കിലും താരത്തിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
നിലവിൽ സ്റ്റെർലിംഗിനു മുമ്പിൽ മൂന്നു അവസരങ്ങളാണുള്ളത്; ദീർഘകാലത്തേക്ക് സിറ്റിയിൽ തുടരുക, ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുക അല്ലെങ്കിൽ അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുക.
സ്റ്റെർലിംഗ് എല്ലാ ഓപ്ഷനുകളും പരിഗണിക്കുന്നുണ്ടെങ്കിലും സിറ്റിയിൽ നിന്നും താരത്തെ കൊണ്ടുവരാൻ ചെൽസി വലിയ പരിശ്രമം നടത്തുന്നുണ്ട്. നിർണായക മത്സരങ്ങളിൽ പുറത്തിരുത്തുന്നത് താരത്തെ സിറ്റിയിലെ ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിപ്പിക്കുന്നുണ്ടെന്നും 90minന്റെ അടുത്ത സ്രോതസ്സുകൾ സ്ഥിരീകരിക്കുന്നു. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലും പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത ആസ്റ്റൺ വില്ലക്കെതിരായ അവസാന മത്സരത്തിലും താരത്തിനു അവസരം ലഭിച്ചിരുന്നില്ല.
സമ്മറിൽ തന്റെ മുന്നിൽ ഓപ്ഷനുകൾ കുറവായിരിക്കുമെന്നത് കൊണ്ടുതന്നെ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനും സ്റ്റെർലിംഗ് പദ്ധതിയിടുന്നുണ്ട്. ബാഴ്സലോണക്കും റയൽ മാഡ്രിഡിന് വേണ്ടിയും കളിക്കാൻ താരം ആഗ്രഹിക്കുന്നുണ്ട്.
"കുട്ടിക്കാലം മുതലേ, 100 ശതമാനം എപ്പോഴും എന്റെ സ്വപ്നമായിരുന്നു വിദേശത്ത് എവിടെയെങ്കിലും കളിക്കുക എന്നത്. ഒരു ദിവസം പരിശീലനം പൂർത്തിയാക്കി നാട്ടിൽ പോയി നിങ്ങളുടെ പൂന്തോട്ടത്തിൽ ഇരുന്നു അത്താഴം കഴിക്കുന്നത് നന്നായിരിക്കും. എനിക്ക് കാണണം. അത് കുറഞ്ഞത് 17C അല്ലെങ്കിൽ 18C ആണ്," 2019 ൽ സ്റ്റെർലിംഗ് പറഞ്ഞു.
എന്നിരുന്നാലും സിറ്റിയോടും സ്റ്റെർലിംഗിനോടും ഉടൻ തന്നെയുള്ള ഒരു നീക്കത്തിനാണ് തങ്ങൾക്ക് താത്പര്യമെന്നാണ് ചെൽസി വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിന്റെ മുൻനിര താരത്തെ തന്നെ സ്വന്തമാക്കുന്നത് മികച്ച നേട്ടമായിരിക്കുമെന്ന് ചെൽസിയുടെ പുതിയ ഉടമ ടോഡ് ബോഹ്ലിയും വിശ്വസിക്കുന്നുണ്ടെന്ന് 90min മനസിലാക്കുന്നു.
ചെൽസിയുടെ മുൻനിരയിൽ വലിയ അഴിച്ചുപണി ആഗ്രഹിക്കുന്ന പരിശീലകൻ തോമസ് ടൂഷെലും സ്റ്റെർലിംഗിനായുള്ള നീക്കത്തെ പിന്തുണക്കുന്നുണ്ട്.
സ്റ്റെർലിംഗിനെ നിലനിർത്താനുള്ള ശ്രമങ്ങളാണ് സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ഗബ്രിയേൽ ജീസസിനെ പോലെ അടുത്ത സീസണിൽ താരത്തെ ഫ്രീ ആയി കൈവിടുന്നതിനു പകരം സമ്മർ ട്രാൻസ്ഫറിൽ തന്നെ സ്റ്റെർലിംഗിനെ വിൽക്കാനുള്ള നീക്കവും സിറ്റിയുടെ പരിഗണനയിലുണ്ട്.