Transfers

ജൂള്‍സ് കൂണ്ടെക്കായി 55 മില്യൺ യൂറോയുടെ ബിഡ് സമര്‍പ്പിച്ച് ചെല്‍സി

Haroon Rasheed
Kounde is a transfer target for both Chelsea and Barcelona
Kounde is a transfer target for both Chelsea and Barcelona / Eurasia Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ ലക്ഷ്യമിടുന്ന ഫ്രഞ്ച് പ്രതിരോധതാരം ജൂൾസ് കൂണ്ടെക്കായി ബിഡ് സമര്‍പിച്ച് ചെല്‍സി. 55 മില്യൺ യൂറോയുടെ ബിഡാണ് ചെല്‍സി താരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. റെലേവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 മില്യൺ യൂറോയെങ്കിലുമാണ് താരത്തിനായി സെവിയ്യ ആവശ്യപ്പെടുന്നത്.

ചെല്‍സി നല്‍കിയ ഓഫര്‍ കുറവായതിനാല്‍ താരത്തിനായുള്ള വിലപേശല്‍ തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെല്‍സി പുതിയ ഓഫര്‍ സമര്‍പ്പിച്ചതോടെ കൂണ്ടെക്കായി ബാഴ്‌സലോണക്കൊപ്പം ചെല്‍സിയും ചേര്‍ന്നിരിക്കുകയാണിപ്പോള്‍. ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് കൂണ്ടെക്ക് താല്‍പര്യമെന്നാണ് സൂചന. കൂണ്ടെക്കായി ബാഴ്‌സലോണ നേരത്തെ ഓഫര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പര്യാപ്തമല്ലെന്നാണ് സെവിയ്യയുടെ നിലപാട്.

അതിനാല്‍ ബാഴ്‌സലോണ താരത്തിനായി രണ്ടാമതും ഓഫര്‍ നല്‍കാനിരിക്കുകയാണ്. ബാഴ്‌സലോണ പരിശീലകന്‍ സാവിയുടെ നിര്‍ദേശ പ്രകാരമാണ് ഫ്രഞ്ച് പ്രതിരോധ താരത്തെ ബാഴ്‌സലോണ നോട്ടമിടുന്നത്. താരത്തിനായുള്ള ശ്രമത്തിനായി ജോര്‍ജ് മെന്‍ഡസ് മുന്‍കൈ എടുത്ത് രംഗത്തെത്തിയിട്ടുണ്ട്. നിക്കോയെയോ, അബ്ദെയെയോ താരത്തിന് പകരമായി നല്‍കി സാമ്പത്തിക ഭാരം കുറക്കാനുള്ള ശ്രമവും കാറ്റാലന്‍ ക്ലബ് നടത്തുന്നൂണ്ട്. അടുത്ത സീസണിലേക്കായി മികച്ച സൈനിങ്ങുകളാണ് ഇപ്പോള്‍ ബാഴ്‌സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.

ബ്രസീലിയന്‍ താരം റഫീഞ്ഞയേയും ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരത്തെയും ബാഴ്‌സലോണ ഇപ്പോള്‍ ടീമിലെത്തിച്ചിട്ടുണ്ട്. ബാഴ്‌സലോണയുടെ ഫ്രഞ്ച് താരമായിരുന്ന ഒസ്മാനെ ഡംബലെയുടെ കരാര്‍ നീട്ടാനും ക്ലബിന് കഴിഞ്ഞിട്ടുണ്ട്. അതേ സമയം മധ്യനിര താരമായ ഡച്ച് യുവതാരം ഫ്രാങ്കി ഡോങ്, മെഫിംസ് ഡിപെ എന്നിവരെ വില്‍ക്കാനുള്ള ശ്രമവും ബാഴ്‌സലോണ നടത്തുന്നുണ്ട്.


facebooktwitterreddit