Football in Malayalam

ബാഴ്‌സലോണ താരം സെര്‍ജിയോ ഡെസ്റ്റിനെ സ്വന്തമാക്കാൻ ചെല്‍സിയുടെ നീക്കം

Haroon Rasheed
CA Osasuna v FC Barcelona - La Liga Santander
CA Osasuna v FC Barcelona - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി ബാഴ്‌സലോണയുടെ യുവ താരത്തെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. ബാഴ്‌സോലണയുടെ അമേരിക്കന്‍ യുവ താരം സെര്‍ജിയോ ഡെസ്റ്റിനെ ടീമിലെത്തിക്കുന്നതിന് വേണ്ടിയാണ് ചെൽസി കരുക്കള്‍ നീക്കുന്നത്. ബാഴ്‌സലോണയില്‍ നിന്ന് 35 മില്യന്‍ യൂറോ നല്‍കി അമേരിക്കന്‍ താരത്തെ ടീമിലെത്തിക്കാൻ ബ്ലൂസ് ശ്രമിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ എക്സ്പ്രസിനെ അടിസ്ഥാനമാക്കി സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇംഗ്ലീഷ് താരം ബെന്‍ ചില്‍വെല്ലിന്റെ അഭാവത്തില്‍ താരത്തിന്റെ ബാക്കപ്പായി ഡെസ്റ്റിനെ എത്തിക്കാനാണ് ചെല്‍സി ശ്രമം നടത്തുന്നത്. സ്പാനിഷ് താരം ഫെറാന്‍ ടോറസിനെ ടീമിലെത്തിക്കുന്നത് താങ്ങണമെങ്കിൽ ഏതെങ്കിലും താരത്തെ വില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍. അതിനാല്‍ ഒരുപക്ഷെ ഡെസ്റ്റിനെ ചെല്‍സിക്ക് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ഡാനി ആല്‍വേസ് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയതോയെ ഡെസ്റ്റിന്റെ പൊസിഷനില്‍ കളിക്കാന്‍ ഇപ്പോള്‍ കാറ്റാലൻ ക്ലബിൽ ആളുണ്ട്. അതിനാല്‍ താരത്തെ മറ്റേതെങ്കിലും ടീമിന് കൈമാറനാണ് ബാഴ്‌സലോണയുടെ നീക്കങ്ങളെന്നാണ് അനുമാനിക്കേണ്ടത്.

ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും ഡെസ്റ്റിന് വേണ്ടി രംഗത്തുണ്ടെന്നാണ് അഭ്യൂഹങ്ങൾ. എന്നാല്‍ അവര്‍ ഇതുവരെ ഡെസ്റ്റിന് വേണ്ടി ബാഴ്‌സലോണക്ക് ഓഫറുകൾ ഒന്നും സമർപ്പിച്ചിട്ടില്ല.

നേരത്തെ, 2020ലായിരുന്നു ഡെസ്റ്റ് ഡച്ച് ക്ലബായ അയകാസ് വിട്ട് ബാഴ്‌സലോണയിലെത്തിയത്. അന്ന് 20 മില്യന്‍ യൂറോ നല്‍കിയായിരുന്നു ഡെസ്റ്റിനെ ബാഴ്‌സലോണ ടീമിലെത്തിച്ചത്. ബാഴ്‌സലോണക്ക് വേണ്ടി 42 മത്സരങ്ങള്‍ കളിച്ച ഡെസ്റ്റ് രണ്ട് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit