Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യേണ്ടെന്ന് തീരുമാനിച്ച് ചെൽസി

Chelsea have decided against signing Cristiano Ronaldo
Chelsea have decided against signing Cristiano Ronaldo / Visionhaus/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ ശ്രമിക്കേണ്ടെന്ന് തീരുമാനിച്ച് ചെൽസി. ക്ലബ് ഉടമ ടോഡ് ബോഹ്‍ലിയും പരിശീലകൻ തോമസ് ടുഷെലും തമ്മിൽ നടന്ന ചർച്ചക്ക് ശേഷമാണ് റൊണാൾഡോക്കായി നീക്കങ്ങൾ നടത്തേണ്ടെന്ന് ചെൽസി തീരുമാനിച്ചത്.

നേരത്തെ, അനുയോജ്യമായ ഓഫറുകൾ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് ചെൽസിയുടെ ഉടമയായ ബോഹ്‍ലിയുമായി താരത്തെ സ്വന്തമാക്കാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു.

റൊണാൾഡോയെ ടീമിലെത്തിക്കുന്നതിൽ ബോഹ്‍ലി ആകൃഷ്ടനായിരുന്നെങ്കിലും, ടുഷെലുമായുള്ള ചർച്ചകൾക്ക് ശേഷം താരത്തെ സ്വന്തമാക്കാനുള്ള അവസരം ചെൽസി നിരസിച്ചെന്ന് ദി ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഒരു റൈറ്റ് ഫോർവേഡിനെ സ്വന്തമാക്കുന്നതിനാണ് ടുഷെൽ മുൻഗണന നൽകുന്നതെന്ന് 90min മനസിലാക്കുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിങ്ങിനെ സ്വന്തമാക്കിയ ചെൽസിയിൽ ടിമോ വെർണർ, മേസൺ മൗണ്ട്, കായ് ഹാവേർട്സ് തുടങ്ങിയ മുന്നേറ്റതാരങ്ങൾ ഇപ്പോൾ തന്നെയുണ്ട്.


facebooktwitterreddit