ഒസ്മാന്‍ ഡംബലെയെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ചെല്‍സി

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡംബലെയെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ചെല്‍സി. ബാഴ്സലോണയുമായുള്ള ഡംബലെയുടെ കരാര്‍ ഈ മാസത്തോടെ അവസാനിക്കും. താരം ഇതുവരെ ബാഴ്സലോണയുമായി പുതിയൊരു കരാറുണ്ടാക്കാത്ത സാഹചര്യത്തില്‍ ഫ്രഞ്ച് താരത്തെ ചെല്‍സിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരെന്ന് 90min മനസിലാക്കുന്നു.
താരത്തിനായി പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയുരന്നെങ്കിലും ഇപ്പോള്‍ അവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഇക്കാരണവും ഡംബലെയെ അനായാസം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബ്ലൂസ്. എന്നാല്‍ ഡംബലെയെ നിലനിര്‍ത്താനുള്ള ശ്രമം ബാഴ്സലോണ ഇപ്പോഴും തുടരുന്നുണ്ട്. ഡംബലെയുടെ നിബന്ധനകള്‍ അംഗീകരിക്കുന്നിടത്തേക്ക് ബാഴ്സലോണ അടുത്തതായി 90min മനസിലാക്കുന്നുണ്ട്.
എന്നിരുന്നാലും താരം കരാര്‍ പുതുക്കുമോ എന്ന കാര്യത്തില്‍ ബാഴ്സലോണക്ക് വിശ്വാസമില്ല. ഡംബലെ കരാര്‍ പുതുക്കിയില്ലെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ പുതിയ മാനേജ്മെന്റിന് കീഴില്‍ ഡംബലെയെ അനായാസം ടീമിലെത്തിക്കാമെന്നാണ് ബ്ലൂസിന്റെ പ്രതീക്ഷ. ടോഡ് ബോഹ്ലി ചെല്‍സിയുടെ പുതിയ ഉടമയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഡംബലെയുമായി കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ബ്ലൂസ് പദ്ധതിയിടുന്നതായി 90min നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിമോ വെര്‍ണര്‍, ഹക്കീം സിയെച്ച് തുടങ്ങിയവരുടെ ഭാവി അനിശ്ചിതത്തിലായതിനാല്‍ മുന്നേറ്റനിര ശക്തമാക്കാനാണ് തോമസ് ടുച്ചേലിന്റെ ആഗ്രഹം. ഇതോടെ താരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ബയേണ്‍ മ്യൂണിക്കിന് കാര്യങ്ങള്‍ ശുഭകരമാകില്ലെന്നാണ് 90min വൃത്തങ്ങള്‍ മനസിലാക്കുന്നത്.