Transfers

ആസ്പിലിക്യൂറ്റ ട്രാൻസ്ഫറിൽ ബാഴ്സക്ക് വിലങ്ങുതടിയായി ചെൽസിയുടെ പുതിയ ആവശ്യം

Vaisakh. M
Azpilicueta transfer still a top priority for Barcelona
Azpilicueta transfer still a top priority for Barcelona / Robin Jones/GettyImages
facebooktwitterreddit

ചെൽസിയുടെ പരിചയസമ്പന്നനായ പ്രതിരോധതാരം സെസാർ ആസ്പിലിക്യൂറ്റയെ സ്വന്തമാക്കുക എന്നത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെങ്കിലും, ചെൽസി താരത്തിനായി ആവശ്യപ്പെട്ടിരിക്കുന്ന തുക കാറ്റാലൻ ക്ലബിന് വിലങ്ങുതടിയാവുന്നുവെന്ന് ഗോൾ റിപ്പോർട്ട്‌ ചെയ്യുന്നു.

കാര്യമായൊന്നും ലഭിക്കാതെ താരത്തെ കൈവിടാൻ ചെൽസിയും ഒരുക്കമല്ല. 2012ൽ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയിൽ നിന്നു ആസ്പിലിക്യൂറ്റയെ സ്വന്തമാക്കാൻ ചെലവഴിച്ച 8 മില്യൺ യൂറോയാണ് ചെൽസി ബാഴ്സയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഗോൾ റിപ്പോർട്ട്‌ ചെയ്യുന്നു.

ഈ തുക അധികമാണെന്നാണ് ബാഴ്സ വിശ്വസിക്കുന്നതെങ്കിലും സ്‌ക്വാഡിലെ ഏറ്റവും പരിചയസമ്പന്നനും ആവശ്യസമയത്ത് ടീമിനെ നയിക്കാനും സാധിക്കുന്ന 32കാരനെ കൈവിടാൻ ചെൽസിയും ആഗ്രഹിക്കുന്നില്ല.

താരത്തെ ബാഴ്സ സ്‌ക്വാഡിലേക്ക് എത്തിക്കാൻ സാവി തിടുക്കം കൂട്ടുന്നതിനുള്ള പ്രധാനകാരണം ആസ്പിലിക്യൂറ്റയുടെ പ്രതിരോധനിരയിലെ മത്സരപരിചയം തന്നെയാണ്. കരിയറിൽ അധികം പരിക്കുകളൊന്നുമില്ലാത്ത താരത്തിനു റൈറ്റ്-ബാക്കായും സെന്റർ-ബാക്കായും ഒരു പോലെ തിളങ്ങാനാവുമെന്നതും സാവിയെ ആകർഷിക്കുന്നുണ്ട്. ചെൽസിക്കായി 476 മത്സരങ്ങൾ കളിച്ചിട്ടുള്ള ആസ്പിലിക്യൂറ്റക്ക് നിലവിലെ ഒരു വർഷത്തെ കരാർ കൂടിയാണ് ഇംഗ്ലീഷ് ക്ലബിൽ ബാക്കിയുള്ളത്.

അതേ സമയം, രണ്ടു വർഷത്തേക്കുള്ള കരാറാണ് ബാഴ്സ താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്ന താരത്തിന്റെ വില കുറക്കണമെന്ന് ചെൽസിയുമായുള്ള ചർച്ചകളിൽ ബാഴ്സ ആവശ്യപ്പെട്ടേക്കും. പ്രതിരോധനിരയിൽ നിന്നും ആൻഡ്രിയാസ് ക്രിസ്റ്റെൻസണെയും അന്റോണിയോ റുഡിഗറേയും നഷ്ടപ്പെട്ട ചെൽസിക്ക് പകരക്കാരെ കണ്ടെത്താൻ സമയം ആവശ്യമുള്ളതിനാൽ പെട്ടെന്നു തന്നെ ഓഫർ സമർപ്പിക്കാൻ ബാഴ്സയോട് ചെൽസി ആവശ്യപ്പെടുന്നുണ്ട്. സാവിയുമായി മികച്ച ബന്ധം പുലർത്തുന്ന ആസ്പിലിക്യൂറ്റയും ട്രാൻഫറിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.


facebooktwitterreddit