Football in Malayalam

റൊണാള്‍ഡ് അറോഹോയെ ടീമിലെത്തിക്കാന്‍ ചെല്‍സിയും ലിവര്‍പൂളും രംഗത്ത്

Haroon Rasheed
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Aitor Alcalde Colomer/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ യുവ സെന്റര്‍ ബാക്ക് റൊണാള്‍ഡ് അറോഹോയെ തേടി പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ രംഗത്ത്. പ്രീമിര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സി, ലിവര്‍പൂള്‍ ക്ലബുകളാണ് അടുത്ത സമ്മറില്‍ ഉറുഗ്വെന്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം അറോഹോയെ നിലനിര്‍ത്താന്‍ ബാഴ്‌സലോണ ഏറെ കഷ്ടപ്പെടേണ്ടി വരും.

ബാഴ്‌സലോണ അറോഹോക്ക് അഞ്ചു വര്‍ഷത്തേക്കുള്ള പുതിയ കരാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും, താരം ആവശ്യപ്പെട്ട ശമ്പളം നല്‍കാന്‍ കാറ്റലൻ ക്ലബിന് കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്‌സലോണ വലിയ ശമ്പളം നല്‍കി അറോഹോയെ നിലനിര്‍ത്താനുള്ള സാധ്യത കുറവാണെന്നും, പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് താരം ആവശ്യപ്പെടുന്ന ശമ്പളം നല്‍കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അറോഹോയെ സ്വന്തമാക്കുന്നതിനായി ചെല്‍സിയും ലിവര്‍പൂളും നീക്കങ്ങള്‍ തുടങ്ങിയതായ സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിയുടെ പ്രതിരോധ താരങ്ങളായ അന്റോണിയോ റൂഡിഗന്‍, ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സന്‍ എന്നിവര്‍ സീസണ്‍ അവസാനത്തോടെ ക്ലബ് വിടാൻ സാധ്യതയുള്ളത് കൊണ്ടാണ്ബ്ലൂസ് പുതിയ പ്രതിരോധ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത സീസണോടെ 31 വയസ് തികയുന്ന വിര്‍ജില്‍ വാന്‍ഡിക്, ജോയൽ മാറ്റിപ് എന്നിവര്‍ക്ക് പകരക്കാരനായി യുവതാരത്തെ കൊണ്ടുവരുക എന്ന ഉദ്യേശ്യത്തോടെയാണ് ലിവര്‍പൂള്‍ അറോഹോക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തുന്നത്.

ഉറുഗ്വെയന്‍ ക്ലബായ ബോസ്റ്റണ്‍ റിവറില്‍നിന്ന് ബാഴ്‌സലോണയുടെ ബി ടീമിലെത്തിയ അറോഹോ പെട്ടെന്നായിരുന്നു സീനിയര്‍ ടീമില്‍ ഇടം നേടിയത്. 2019-20 സീസൺ ബാഴ്‌സ അരങ്ങേറ്റം കുറിച്ച താരം, ഇത് വരെ കാറ്റലൻ ക്ലബിന് വേണ്ടി 53 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.


facebooktwitterreddit